തുടർച്ചയായ നാലാം വർഷവും ബില്യണേർസിന്റെ ആഗോള കേന്ദ്രമായി നിലകൊണ്ട് ന്യൂയോർക്ക്. ഫോർബ്സ് ബില്യണേർസ് പട്ടിക പ്രകാരം ന്യൂയോർക്കിൽ 123 ബില്യണേർസ് ആണ് ഉള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ 15 പേരാണ് ഇത്തവണ ന്യൂയോർക്കിൽ പുതുതായി ബില്യണേർസ് പട്ടികയിൽ ഇടം പിടിച്ചത്. 759 ബില്യൺ ഡോളറാണ് ന്യൂയോർക്കിലെ ബില്യണേർസിന്റെ ആകെ ആസ്തി. 67 ബില്യണേർസുമായി മുംബൈ പട്ടികയിൽ ആറാം സ്ഥാനത്തുണ്ട്.

കഴിഞ്ഞ വർഷം മുംബൈ ഏറ്റവും കൂടുതൽ ബില്യണേർസ് ഉള്ള നാലാമത്തെ നഗരമായിരുന്നു. ലണ്ടനും ബെയ്ജിങ്ങുമാണ് ഇത്തവണ ബില്യണേർസിന്റെ എണ്ണത്തിൽ മുംബൈയെ മറികടന്നത്. 349 ബില്യൺ ഡോളറാണ് മുംബൈയിലെ ബില്യണേർസിന്റെ ആകെ ആസ്തി.

90 ബില്യണേർസുമായി മോസ്കോ ആണ് ഏറ്റവും കൂടുതൽ ബില്യണേർസ് ഉള്ള രണ്ടാമത്തെ നഗരം. ഹോങ്കോങ്, ലണ്ടൻ, ബെയ്ജിങ് എന്നീ നഗരങ്ങളാണ് ഏറ്റവും കൂടുതൽ ബില്യണേർസ് ഉള്ള നഗരങ്ങളിൽ മൂന്ന് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിൽ ഉള്ളത്.
Forbes’ 2025 list reveals the top global cities where billionaires reside. New York City leads with 123 billionaires, followed by Moscow and Hong Kong. Discover how cities like Mumbai, Singapore, and San Francisco ranked.