കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ (CSL) മാരിടൈം സ്റ്റാർട്ടപ്പ് എൻഗേജ്മെന്റ് പ്രോഗ്രാമായ ഉഷസ്സിന്റെ (USHUS) ഒരു കോടി രൂപയുടെ ഗ്രാന്റ് സ്വന്തമാക്കി എഐ കംപ്യൂട്ടർ വിഷൻ സ്റ്റാർട്ടപ്പായ ഡോക്കർ വിഷൻ (Docker Vision). മാരിടൈം രംഗത്തെ ഡിജിറ്റൽ പരിവർത്തനത്തിനായുള്ള ഡോക്കർ വിഷന്റെ നൂതന സംഭാവനകളെ മുൻനിർത്തിയാണ് ഐഐടി മദ്രാസുമായി സഹകരിച്ചുള്ള ഉഷസ് പദ്ധതിയിലൂടെയുള്ള അംഗീകാരം. ഗ്രീൻ ടഗ് ട്രാൻസിഷൻ പ്രോഗ്രാമിന്റെ ഭാഗമായി സിഎസ്എല്ലിൽ നടന്ന ചടങ്ങിൽ ഡോക്കർ വിഷന് അവാർഡ് സമ്മാനിച്ചു.

നൂതന എഐ പവേർഡ് ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ (OCR ) പരിഹാരങ്ങളിലൂടെ തുറമുഖ ഷിപ്പിംഗ് പ്രവർത്തനങ്ങൾ പരിവർത്തനം ചെയ്യുന്നതിൽ ഡോക്കർ വിഷനുള്ള പങ്ക് അടിവരയിടുന്നതാണ് 1 കോടി രൂപയുടെ ഗ്രാന്റ്. ഡോക്കർ വിഷന്റെ OCR സാങ്കേതികവിദ്യ, കണ്ടെയ്നറുകൾ, വാഹനങ്ങൾ, ഷിപ്പിംഗ് രേഖകൾ എന്നിവയുടെ എഐ അധിഷ്ഠിത തിരിച്ചറിയൽ വഴി തുറമുഖങ്ങളിലേക്ക് ഓട്ടോമേഷൻ കൊണ്ടുവരാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്.

ഗ്രാന്റ് ലഭിച്ചത് ഡോക്കർ വിഷനെ സംബന്ധിച്ച് നിർണായക നിമിഷമാണെന്ന് ഡോക്കർ വിഷൻ സിഇഒ പ്രജിത്ത് നായർ പ്രതികരിച്ചു. ഗ്രാന്റ് ഗവേഷണ വികസനം കൂടുതൽ ആഴത്തിലാക്കാൻ സഹായിക്കുമെന്ന് കമ്പനി സിടിഒ എം. ആതിര പറഞ്ഞു.

AI startup Docker Vision wins ₹1 crore grant under CSL’s Ushus program for its OCR tech transforming maritime operations, marking a key milestone in digital port automation.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version