ജപ്പാനിലെ യൂനിവേർസിറ്റി ഓഫ് ടോക്കിയോ എഡ്ജ് ക്യാപിറ്റലിന്റെ (UTEC) ഫണ്ടിങ് റൗണ്ടിൽ ₹100 കോടി ഫണ്ടിങ് നേടി മുംബൈ ക്ലീൻ എനർജി സ്റ്റാർട്ടപ്പ് എറെം (Aerem). റൂഫ് ടോപ്പ് സോളാർ ഉത്പന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിയാണ് എറെം. പുതിയ നിക്ഷേപത്തോടെ കമ്പനിയുടെ ആകെ ഫണ്ടിങ് 166.47 കോടി രൂപയായി. 2023ൽ ആവാന ക്യാപിറ്റൽ (Avaana Capital) എറെമിൽ അഞ്ച് മില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു.

ഇന്ത്യയെങ്ങും പ്രവർത്തനം വിപുലീകരിക്കാൻ പുതിയ നിക്ഷേപം സഹായിക്കുമെന്ന് കമ്പനി പ്രതിനിധി അറിയിച്ചു. നിലവിൽ ശക്തമായ സ്വാധീനം ഇല്ലാത്ത മേഖലകളായ ദക്ഷിണേന്ത്യയിലും ഇന്ത്യയുടെ കിഴക്കൻ പ്രദേശങ്ങളിലും ഫണ്ടിങ്ങിലൂടെ വ്യാപനം നടത്താൻ കമ്പനിക്ക് സാധിക്കും. ഇതോടൊപ്പം കമ്പനിയുടെ ഡിജിറ്റൽ സോളാർ ഫിനാൻസിങ് പ്ലാറ്റ്ഫോം, ബി2ബി മാർക്കറ്റ്പ്ലേസ്, ഇൻസ്റ്റാളർ നെറ്റ് വർക്ക് തുടങ്ങിയവയും ശക്തമാക്കാൻ കമ്പനി ഒരുങ്ങുകയാണ്.
Discover how Mumbai-based startup Aerem is revolutionizing rooftop solar adoption for India’s MSMEs through end-to-end solutions, financing via NetZero Finance, a B2B SunStore marketplace, and deep tech infrastructure.