ലോകോത്തര സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യ റെയിൽവേ സ്റ്റേഷനാണ് മുമ്പ് ഹബീബ്ഗഞ്ച് റെയിൽവേ സ്റ്റേഷൻ എന്നറിയപ്പെട്ടിരുന്ന റാണി കമലപതി റെയിൽവേ സ്റ്റേഷൻ. മധ്യപ്രദേശിലെ ഭോപ്പാലിലുള്ള റെയിൽവേ സ്റ്റേഷൻ ഇന്ത്യയിലെ ആദ്യ സ്വകാര്യ, ലോകോത്തര റെയിൽവേ സ്റ്റേഷനാണ്. വലിയ കവേർഡ് പാർക്കിംഗ് ഏരിയ, 24X7 പവർ ബാക്കപ്പ്, കുടിവെള്ളം, എയർ കണ്ടീഷൻ ചെയ്ത ലോബി, ഓഫീസുകൾ, കടകൾ, ഹൈ സ്പീഡ് എസ്കലേറ്റർ, ലിഫ്റ്റ്, ആങ്കർ സ്റ്റോറുകൾ, ഓട്ടോമൊബൈൽ ഷോറൂമുകൾ, കൺവെൻഷൻ സെന്റർ, ഹോട്ടൽ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങി എയർപോർട്ടിനു സമാനമായ സൗകര്യങ്ങളാണ് ഈ ലോകോത്തര റെയിൽവേ സ്റ്റേഷനിൽ ഉള്ളത്.

ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളുടെ സ്വകാര്യ മാനേജ്മെന്റിന് തുടക്കം കുറിച്ചുകൊണ്ട് 2007 ജൂൺ മാസത്തിലാണ് ഹബീബ്ഗഞ്ച് സ്റ്റേഷൻ റെയിൽവേ സ്വകാര്യവൽക്കരിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്ത (PPP) മാതൃകയിലാണ് സ്റ്റേഷൻ പുനർവികസന പ്രവർത്തനങ്ങൾ നടത്തിയത്. ഇന്ത്യൻ റെയിൽവേ സ്റ്റേഷൻസ് ഡെവലപ്മെന്റ് കോർപറേഷനും (IRSDC) സ്വകാര്യ നിർമാണ കമ്പനിയായ ബൻസാൽ ഗ്രൂപ്പും ചേർന്നാണ് സ്റ്റേഷൻ മെച്ചപ്പെടുത്തുന്നതിനായി ഒരുമിച്ച് പ്രവർത്തിച്ചത്. സ്റ്റേഷന്റെ മെയിന്റനൻസും പ്രവർത്തനവുമെല്ലാം സ്വകാര്യ കമ്പനിക്ക് ആണെങ്കിലും ഉടമസ്ഥാവകാശം റെയിൽവേയ്ക്ക് തന്നെയാണ്
