ഇന്ത്യയിലെ അതിസമ്പന്നരാണ് റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയും അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനിയും. അംബാനിയുടെയും അദാനിയുടേയും മരുമക്കൾ എന്തു ചെയ്യുന്നുവെന്ന് നോക്കാം. ഒപ്പം അവരുടെ ആസ്തിയും മറ്റ് വിവരങ്ങളും അറിയാം.
മുകേഷ് അംബാനിയുടെ മൂത്ത മരുമകൾ ശ്ലോക മേഹ്ത്തയ്ക്ക് 130 കോടി രൂപയുടെ ആസ്തിയാണ് ഉള്ളത്. രാജ്യത്തെ മികച്ച ഡയമണ്ട് കമ്പനിയായ റോസി ബ്ലൂ ഡയമണ്ട്സ് ഡയറക്ടർ ആണ് ശ്ലോക. യുഎസ്സിലെ പ്രിൻസ്റ്റൺ യൂനിവേഴ്സിറ്റിയിൽ നിന്ന് ആന്ത്രപ്പോളജിയിൽ ബിരുദം നേടിയ ശേഷമാണ് അവർ സംരംഭക രംഗത്തേക്ക് ഇറങ്ങിയത്. അംബാനിയുടെ രണ്ടാമത്തെ മരുമകളായ രാധിക മെർച്ചന്റിന്റെ ആസ്തി 10 കോടി രൂപയാണ്. പിതാവിന്റെ എൻകോർ ഹെൽത്ത് കെയർ എന്ന കമ്പനിയുടെ ഡയറക്ടറാണ് രാധിക.

പരിധി ഷ്റോഫ് ആണ് ഗൗതം അദാനിയുടെ മൂത്ത മരുമകൾ. ലോയർ ആയ പരിധി 2013ലാണ് ഗൗതം അദാനിയുടെ മൂത്ത മകൻ കരൺ അദാനിയെ വിവാഹം കഴിച്ചത്. അദാനിയുടെ രണ്ടാമത്തെ മകൻ ജീത്ത് അദാനി അടുത്തിടെയാണ് വജ്രവ്യാപാരിയായ ജയ്മിൻ ഷായുടെ മകൾ ദിവയെ വിവാഹം കഴിച്ചത്. അദാനിയുടെ മരുമക്കളുടെ ആസ്തി സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.