യാത്രക്കാർക്ക് കുറഞ്ഞ ചിലവിൽ സൗകര്യപ്രദമായ താമസ സൗകര്യം നൽകുന്ന ‘ദി മെട്രോസ്റ്റേ’ എന്ന പോഡ്-സ്റ്റൈൽ ഹോട്ടലുമായി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC). ന്യൂഡൽഹി മെട്രോ സ്റ്റേഷനിലാണ് ഡൽഹി മെട്രോ പോഡ് സ്റ്റൈൽ ഹോട്ടൽ ആരംഭിച്ചിരിക്കുന്നത്. 400 രൂപ മുതൽ ആരംഭിക്കുന്ന സൗകര്യം സമീപത്തുള്ള എയർപോർട്ട് എക്സ്പ്രസ് ലൈൻ, ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ എന്നിവ ഉപയോഗിക്കുന്ന ട്രാൻസിറ്റ് യാത്രക്കാരെ ലക്ഷ്യമിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഡോർമിറ്ററി ശൈലിയിലുള്ള മുറികളിൽ സുഖപ്രദമായ ബങ്ക് കിടക്കകളാണ് മെട്രോസ്റ്റേയിൽ ഒരുക്കിയിട്ടുള്ളത്. സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ഡോർമിറ്ററികളും ശുചിമുറികളും മെട്രോസ്റ്റേയിലുണ്ട്. സ്റ്റേ ഉപയോഗിക്കുന്നവർക്ക് വ്യക്തിഗത വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ഡിജിറ്റൽ ലോക്കർ സൗകര്യമുണ്ട്. ഇരുന്ന് ജോലി ചെയ്യുന്നതിനായി കോ വർക്കിങ് സ്പെയിസും ലഭ്യമാണ്. ഇതിനു പുറമേ ഗെയിംസ് ഏരിയ, മിനി തിയേറ്റർ തുടങ്ങിയ സവിശേഷതകളും മെട്രോസ്റ്റേയോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഫോണിലൂടെ സ്വയം ചെക്ക്-ഇൻ ചെയ്യാനുള്ള സൗകര്യം അടക്കം ഡൽഹി മെട്രോസ്റ്റേയെ ജനപ്രിയമാക്കുന്നു.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version