പാട്ടുകാരി, പാട്ടെഴുത്തുകാരി, സംരംഭക എന്നീ നിലകളിൽ പ്രശസ്തയാണ് അനന്യ ബിർള. ബിർള ഗ്രൂപ്പിലെ കുമാർ മംഗളം ബിർളയുടെ മകളായ അനന്യ അടുത്തിടെ ബോളിവുഡ് താരവും സുഹൃത്തുമായ ജാൻവി കപൂറിന് കോടികളുടെ കാർ സമ്മാനമായി നൽകി വാർത്തയിൽ ഇടം പിടിച്ചിരുന്നു. 4.99 കോടി രൂപ വില വരുന്ന ലംബോർഗിനിയാണ് അനന്യ ജാൻവിക്ക് സമ്മാനിച്ചത്.

രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് കുടുംബങ്ങളിൽ ഒന്നായ ബിർള കുടുംബത്തിൽ ജനിച്ച അനനന്യ 2023ൽ ആദിത്യ ബിർള ഫാഷൻ ലിമിറ്റഡ് ഡയറക്ടറായി. 17ആം വയസ്സിൽ സ്വതന്ത്ര മൈക്രോഫിൻ എന്ന ഫിനാൻഷ്യൽ സർവീസ് സംരംഭം ആരംഭിച്ചാണ് അനനന്യ സംരംഭക ലോകത്തേക്ക് എത്തിയത്.
ഓക്സ്ഫോർഡിൽ നിന്നും ഇക്കണോമിക്സ് ആൻഡ് മാനേജ്മെന്റ് ബിരുദധാരിയായ അനന്യ നിലവിൽ ആദിത്യ ബിർള മാനേജ്മെന്റ് ഡയറക്ടർമാരിൽ ഒരാൾ കൂടിയാണ്. 2016ലാണ് അവർ സംഗീതലോകത്തേക്ക് പ്രവേശിച്ചത്.
മുപ്പതുകാരിയായ അനന്യയ്ക്ക് 1700 കോടി രൂപയിലധികം ആസ്തി ഉള്ളതായി ഇടി നൗ റിപ്പോർട്ട് ചെയ്യുന്നു