ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ നിർമാണരംഗത്ത് പൊതുമേഖലയിൽ രാജ്യത്ത് ആദ്യമായി നിലവിൽവന്ന പൊതുമേഖലാ  സ്ഥാപനമായ കെൽട്രോൺ 50 വർഷം പിന്നിടുമ്പോൾ 1056.94 കോടി രൂപയുടെ വിറ്റുവരവ് നേടി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു .1400 കോടി രൂപയുടെ ഓർഡർ ബുക്കിങ് നേടാനും നടപ്പുവർഷം 1000 കോടി രൂപക്ക് മുകളിൽ വിറ്റുവരവ് ഉയർത്താനുമാണ് ഈ സാമ്പത്തിക വർഷം കെൽട്രോൺ  ലക്ഷ്യമിടുന്നത്.

ഇലക്ട്രോണിക്സ് ഉൽപന്നങ്ങളുടെ നിർമാണരംഗത്ത് പൊതുമേഖലയിൽ രാജ്യത്ത് ആദ്യമായി നിലവിൽ വന്ന സ്ഥാപനമാണ് കെൽട്രോൺ (കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്)  

സ്ഥാപനത്തിന്റെ പ്രവർത്തന തുടക്കത്തിൽ കേരളത്തിൽ വിപ്ലവം സൃഷ്ഠിച്ചതായിരുന്നു കെൽട്രോണിന്റെ ടി വി യും റേഡിയോയും. തൊട്ടു പിന്നാലെ  ഇലക്ട്രോണിക്സ് മേഖലക്ക് പുറമേ സിസ്റ്റം ഇൻറഗ്രേഷൻ, ഹാർഡ് വെയർ വിൽപന, സോഫ്റ്റ് വെയർ ഡെവലപ്മെന്റ്, നെറ്റ് വർക്കിങ്, നൈപുണ്യ വികസനം, എന്നിങ്ങനെ വിവിധ തലത്തിലുള്ളതും വൈവിധ്യപൂർണവുമായ നീക്കങ്ങളാണ് കെൽട്രോണിനെ ഈ നേട്ടത്തിലേക്ക് നയിച്ചത്.

  പ്ലാൻ ഫണ്ടുകളിലൂടെയും ബഡ്ജറ്റിലൂടെയും സംസ്ഥാന സർക്കാർ അനുവദിച്ചുതന്ന നൽകിയ സാമ്പത്തിക സഹായങ്ങളും കെൽട്രോണിന്റെ മുഖം മാറ്റി. പല പദ്ധതികളിലും  കേരളത്തിന്റെ ടോട്ടൽ  സൊല്യൂഷൻ പ്രൊവൈഡർ എന്ന പരിഗണനയാണ് സ്ഥാപനത്തിന്റെ വൈദഗ്ധ്യം  പുതിയ മേഖലകളിലേക്ക് തിരിയാൻ  സഹായകമായത് .  ഐ.എസ്.ആർ.ഒയിലെ മുതിർന്ന ശാസ്ത്രജ്ഞനായിരുന്ന എൻ. നാരായണ മൂർത്തിയാണ് കെൽട്രോൺ ചെയർമാൻ. റിട്ട.വൈസ് അഡ്മിറൽ ശ്രീകുമാർ നായർ എം.ഡി യും. ടെക്നിക്കൽ ഡയറക്ടറായി എൻ.പി.ഒ.എൽ മുൻ ഡയറക്ടർ ഡോ എസ്. വിജയൻ പിള്ളയും എക്സിക്യൂട്ടിവ് ഡയറക്ടറായി മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞ ഹേമ ചന്ദ്രനും അടങ്ങിയ ടീമിന്റെ പ്രവർത്തനമികവാണ് 1056.94 കോടി രൂപയുടെ വിറ്റുവരവിനു പിന്നിൽ .

പ്രതിരോധ ഇലക്ട്രോണിക്സ് മേഖലയാണ് കെൽട്രോണിന്റെ മുഖ്യ കരുത്ത്. നാവികസേനക്കുവേണ്ടി ഒട്ടനവധി ഉൽപന്നങ്ങൾ കെൽട്രോൺ നിർമിച്ചു നൽകിവരുന്നുണ്ട്.
 ടോവ്ഡ് അറെ സിസ്റ്റം, ട്രാൻസർ, സോണോബൈ, സോണാർ പവർ ആംപ്ലിഫൈർ, സോനാർ അരെ, എക്കോ സൗണ്ടർ, ഇ.എം ലോഗ്, അണ്ടർ വാട്ടർ ടെലിഫോണി തുടങ്ങിയവ കെൽട്രോൺ തദ്ദേശീയമായി നിർമിച്ച് ഇന്ത്യൻ നേവിക്ക് നൽകുന്നുണ്ട്.

ബഹിരാകാശ മേഖലയിൽ ഐ.എസ്.ആർ.ഒ അടക്കം വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് അവരുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സ്പേസ് ഇലക്ട്രോണിക്സിന് വേണ്ട ഉപകരണങ്ങൾ നിർമിച്ചുനൽകുന്നു.

ഐ.ടി അധിഷ്ഠിത ഇ-ഗവേണൻസ്, നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള ട്രാഫിക് എൻഫോഴ്സ്മെൻറ് സിസ്റ്റം രാജ്യത്ത് ആദ്യമായി നടപ്പാക്കിയത് കെൽട്രോൺ ആണ്

  ജയിൽ, കോടതി എന്നിവയെ ബന്ധിപ്പിക്കുന്ന വിഡിയോ കോൺഫറൻസിങ് സിസ്റ്റം, ഡാറ്റ സെൻററുകൾ, ക്ലൗഡ് ഡാറ്റ സെർവറുകൾ തുടങ്ങിയ ഐ.ടി ഇൻഫ്രാസ്ട്രക്ചർ സംവിധാനങ്ങൾ, വിവിധതരം സോഫ്റ്റ് വെയർ സൊല്യൂഷനുകൾ സ്മാർട്ട് ക്ലാസ് റൂം/ഹൈ ടെക് ലാബ് പദ്ധതികൾ തുടങ്ങിയവ  വിവിധ സംസ്ഥാനങ്ങൾക്ക് നൽകുന്നുണ്ട്.

  അഹ്മദാബാദ്, ബാംഗ്ലൂർ, ചെന്നൈ, കൊച്ചി, തിരുപ്പതി എന്നിവിടങ്ങളിൽനിന്ന് സ്മാർട്ട് സിറ്റി ആകുന്നതിന്റെ ഭാഗമായിട്ടുള്ള  സുരക്ഷാ സംവിധാനങ്ങൾക്കുള്ള ഓർഡറുകൾ കെൽട്രോണിനായിരുന്നു.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version