സാധാരണക്കാർക്ക് സമയം അറിയാനാണ് വാച്ചുകൾ. എന്നാൽ കോടീശ്വരൻമാർക്ക് സമയം അറിയുക എന്നതിനപ്പുറം അത്യാഢംബരത്തിന്റെ പ്രഖ്യാപനങ്ങളാണ് അവ. ഇത്തരത്തിൽ ലോകത്തിലെ ഏറ്റവും വില കൂടിയ ചില വാച്ചുകൾ ഏതെല്ലാമാണെന്ന് നോക്കാം.

പറ്റെക്ക് ഫിലിപ്പ് ഗ്രാൻഡ്മാസ്റ്റർ ചൈം 6300ജി (Patek Philippe Grandmaster Chime 6300G)
ലോകത്തിലെ ഏറ്റവും വിലയേറിയ വാച്ചുകളിൽ ഒന്നാണ് പറ്റെക്ക് ഫിലിപ്പ് ഗ്രാൻഡ്മാസ്റ്റർ ചൈം 6300ജി. വൈറ്റ് ഗോൾഡിൽ നിർമിച്ച വാച്ചിന് 26 കോടി രൂപയ്ക്കടുത്ത് വിലയുണ്ട്. പെർപെച്വൽ കലണ്ടർ, മിനിറ്റ് റിപ്പീറ്റർ, അലാറം ഫംഗ്ഷൻ തുടങ്ങി 20 വ്യത്യസ്ത ഫങ്ഷനുകളുള്ള ഡിസ്പ്ലേയാണ് വാച്ചിനുള്ളത്.

വാച്ചെറോൺ കോൺസ്റ്റാന്റിൻ റഫറൻസ് 57260 (Vacheron Constantin 57260)
57 ഫംഗ്ഷനുകളുള്ള പ്രീമിയം പോക്കറ്റ് വാച്ചാണ് വാച്ചെറോൺ കോൺസ്റ്റാന്റിൻ റഫറൻസ് 57260. ഇരുപത്തഞ്ച്  കോടിയോളം രൂപയാണ് വാച്ചിന്റെ വില.

റിച്ചാർഡ് മില്ലെ ആർഎം 56-02 സഫയർ (Richard Mille RM 56-02 Sapphire)
സമ്പന്നമായ കരകൗശല ശൈലിയുള്ള വാച്ചാണ് റിച്ചാർഡ് മില്ലെ ആർഎം 56-02 സഫയർ. പ്രീമിയം സഫയർ കേസ്, ടൂർബില്ലൺ സംവിധാനം തുടങ്ങിയവയാണ് 17 കോടിയോളം രൂപ വിലവരുന്ന വാച്ചിന്റെ സവിശേഷതകൾ.

ഓഡെമാർ പിഗ്വെ റോയൽ ഓക്ക് ഗ്രാൻഡ് കോംപ്ലിക്കേഷൻ (Audemars Piguet Royal Oak Grand Complication)
പ്രീമിയം ടൈംപീസായ ഓഡെമേഴ്‌സ് പിഗ്വെ റോയൽ ഓക്ക് ഗ്രാൻഡ് കോംപ്ലിക്കേഷന് 13.5 കോടിയോളം രൂപ വിലവരും. ഓക്ക് കേസിൽ അതിശയകരമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വാച്ചിൽ പെർപെച്വൽ കലണ്ടർ, മിനിറ്റ് റിപ്പീറ്റർ തുടങ്ങിയവ കാണാം.

ബ്രെഗ്ഗെ ക്ലാസിക് 5287 ഗ്രാൻഡ് കോംപ്ലിക്കേഷൻ (Breguet Classique 5287 Grand Complication)
അതിശയകരമായ ടൂർബില്ലൺ ഉൾക്കൊള്ളുന്ന മനോഹരമായ വാച്ചാണ് ബ്രെഗ്ഗെ ക്ലാസിക് 5287 ഗ്രാൻഡ് കോംപ്ലിക്കേഷൻ. 16 കോടി രൂപ മുതൽ 25 കോടി രൂപ വരെയാണ് ഈ വാച്ചിന്റെ വില.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version