അടുത്തിടെ ക്ഷേത്ര ഭണ്ഡാരത്തിലെ തുക എണ്ണി തിട്ടപ്പെടുത്തിയതോടെ വാർത്തകളിൽ നിറഞ്ഞ് തമിഴ്നാട് രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രം. 1.47 കോടി രൂപ, 98 ഗ്രാം സ്വർണം, നാല് കിലോ വെള്ളി, 162 വിദേശ കറൻസികൾ എന്നിവയാണ് ക്ഷേത്രത്തിന് ഭണ്ഡാരത്തിലൂെട സംഭാവനയായി ലഭിച്ചത്. ക്ഷേത്ര ജീവനക്കാർക്കു പുറമേ വളണ്ടിയർമാരും ചേർന്നാണ് ഭണ്ഡാരത്തിലെ തുക എണ്ണി തിട്ടപ്പെടുത്തിയത്.

ഇന്ത്യയിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ഭക്തർ എത്തുന്ന ക്ഷേത്രമാണ് രാമനാഥസ്വാമി ക്ഷേത്രം. ഈ ഉയർന്ന തുക ക്ഷേത്ര പരിപാലനം, ഭക്തർക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുക, സാമൂഹ്യ സേവനങ്ങൾ തുടങ്ങിയവയ്ക്കായി ഉപയോഗിക്കും. എല്ലാ മാസവും ക്ഷേത്ര അധികൃതർ ഭണ്ഡാരത്തിലെ സംഭാവന എണ്ണ തിട്ടപ്പെടുത്താറുണ്ട്. ഇത്തവണ ഇത് ഒരൊറ്റ ദിവസം കൊണ്ട് പൂർത്തിയാക്കാനായി എന്ന പ്രത്യേകതയും ഉണ്ട്.

Ramanathaswamy Temple in Tamil Nadu collects ₹1.47 crore, gold, silver, and foreign currencies in its donation box, aiming to use funds for social services and temple maintenance.