ടോക് ഷോ ഹോസ്റ്റുകൾക്ക് യുഎസ്സിൽ വൻ ജനപ്രീതിയാണ് ഉള്ളത്. വെറും അവതാരകർ എന്നതിനപ്പുറം നിത്യജീവിതത്തിൽ അമേരിക്കക്കാർ ഈ ഹോസ്റ്റുകൾക്ക് വലിയ സ്ഥാനം നൽകുന്നു. ഈ ജനപ്രീതി കൊണ്ടുതന്നെ യുഎസ്സിലെ അവതാരകരുടെ സമ്പത്തും ആസ്തിയും എല്ലാം ഹോളിവുഡ് താരങ്ങൾക്ക് ഒപ്പം തന്നെ നിൽക്കുന്നവയാണ്. സമ്പത്തിന്റെ കാര്യത്തിൽ മുൻപന്തിയിലാണ് ഓപ്ര വിൻഫ്രി എന്ന അവതാരകയുടെയും സ്ഥാനം. പത്രപ്രവർത്തന രംഗത്തു നിന്നും അഭിനയ രംഗത്തേക്കും പിന്നീട് അവതാരക വേഷത്തിലേക്കും എത്തിയ പ്രൊഫഷനൽ കരിയറാണ് ഓപ്രയുടേത്. ഫോ‌ർബ്സിന്റെ കണക്കനുസരിച്ച് മൂന്ന് ബില്യൺ ഡോളറാണ് അവരുടെ ആസ്തി. ഇത് അവരെ ലോകത്തിലെ ഏറ്റവും സമ്പന്നയായ ടോക് ഷോ ഹോസ്റ്റ് ആക്കുന്നു.

ഫോർബ്സ് പട്ടിക അനുസരിച്ച് മീഡിയ ആൻഡ് എന്റടെയ്ൻമെന്റ് വിഭാഗത്തിലെ ഏറ്റവും സമ്പത്തുള്ള ആദ്യ അൻപത് പേരിൽ ഓപ്ര വിൻഫ്രിയുടെ പേരുണ്ട്. ഹോളിവുഡ് താരങ്ങളായ ടോം ക്രൂയിസ്, ഡ്വെയിൻ ജോൺസൺ തുടങ്ങിയവരെ പോലും സമ്പത്തിൽ ഓപ്ര പിന്നിലാക്കുന്നു. 70-80കളിൽ ടിവി ആങ്കറായി കരിയർ ആരംഭിച്ച ഓപ്ര 1985ൽ സ്റ്റീവൻ സ്പിൽബർഗ് ചിത്രത്തിലെ അഭിനയത്തിലൂടെ ഓസ്കാർ നോമിനേഷൻ വരെ നേടി. തുടർന്ന് ലഭിച്ച ജനപ്രീതി മുൻനിർത്തിയാണ് 1986ൽ ഓപ്ര വിൻഫ്രി ഷോ എന്ന ടോക് ഷോയുടെ അവതാരകയായി അവർ എത്തിയത്. 2011 വരെ ഷോ തുടർന്നു. ഷോയ്ക്ക് ലഭിച്ച വമ്പൻ ജനപ്രീതി അതിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൂടിയായ ഓപ്രയുടെ വരുമാനത്തിലും പ്രതിഫലിച്ചു.

ടിവി-എന്റടെയ്ൻമെന്റ് രംഗത്തിനും പുറമേ വൻ റിയൽ എസ്റ്റേറ്റ് നിക്ഷേപവും ഓപ്ര വിൻഫ്രിക്കുണ്ട്. കാലിഫോർണിയിലെ ആഢംബര വീട് മുതൽ ഹവായിയിലെ 2100 ഏക്കർ ഭൂമി വരെ നീളുന്ന വമ്പൻ റിയൽ എസ്റ്റേറ്റ് നിക്ഷേപമാണ് അവർക്കുള്ളത്. 

Oprah Winfrey tops Forbes’ list as the richest talk show host with a staggering $3 billion net worth, surpassing Hollywood’s biggest stars. Discover how she built her media empire.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version