ഓപ്പറേഷൻ സിന്ദൂറിനെ തുടർന്ന് ഇന്ത്യ-പാക് സംഘർഷം വർദ്ധിച്ച സാഹചര്യത്തിൽ ദുരന്ത തലത്തിലുള്ള സാഹചര്യങ്ങൾക്ക് തയ്യാറെടുക്കാൻ സ്വകാര്യ, സർക്കാർ ടെലികോം കമ്പനികൾക്ക് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) നിർദ്ദേശം. സൈബർ ആക്രമണ സാധ്യതയുള്ളതിനാൽ നെറ്റ്‌വർക്ക് പ്രവർത്തനങ്ങൾ സുരക്ഷിതമാക്കേണ്ടതിന്റെ ആവശ്യകതയും ഡിഒട്ടി വിശദീകരിച്ചു. വിശ്വസനീയമായ നെറ്റ്‌വർക്ക് പ്രകടനം നിലനിർത്തുന്നതിന് എയർടെൽ, ജിയോ, ബിഎസ്എൻഎൽ, വിഐ എന്നിവയുൾപ്പെടെയുള്ള ടെലികോം ഓപ്പറേറ്റർമാരോട് യോജിച്ചു പ്രവർത്തിക്കാൻ ആശയവിനിമയ മന്ത്രാലയം നിർദേശിച്ചു.

ഓപ്പറേഷൻ സിന്ദൂരിന് തുടക്കമിട്ടതിനുശേഷം ടെലികോം കമ്പനികൾ അതിർത്തി പ്രദേശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദേശമുണ്ട്. അടിയന്തര ഘട്ടങ്ങളിൽ സുരക്ഷയും പ്രവർത്തന തുടർച്ചയും ഉറപ്പാക്കണം. നിർണായകമായ അടിസ്ഥാന സൗകര്യങ്ങളുടെയും ഇൻസ്റ്റാളേഷനുകളുടെയും അപ്‌ഡേറ്റ് ചെയ്ത പട്ടിക സമാഹരിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടു.

The Department of Telecommunications (DoT) has directed telecom operators to ensure uninterrupted services and network security amid escalating India-Pakistan tensions, with a focus on border areas and critical infrastructure.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version