1984ൽ ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരനായി രാകേഷ് ശർമ ചരിത്രം സൃഷ്ടിക്കുമ്പോൾ ശുഭാംശു ശുക്ല ജനിച്ചിട്ടു പോലുമില്ലായിരുന്നു! ഇപ്പോൾ വർഷങ്ങൾക്കു ശേഷം രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് (ISS) യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശയാത്രികനാകാനുള്ള ഒരുക്കത്തിലാണ് ശുഭാംശു. ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനും ഐസ്ആർഒ ബഹിരാകാശ സഞ്ചാരിയുമായ ശുഭാംശു ശുക്ല, സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ ഫ്ലോറിഡയിൽ നിന്ന് അടുത്ത മാസമാണ് ഐഎസ്എസ്സിലേക്ക് തിരിക്കുക.

സ്പേസ് എക്സിന്റെ ബഹിരാകാശ ദൗത്യമായ ആക്സിയോം 4 (AX-4) വഴിയാണ് ശുഭാംശുവിന്റെ ചരിത്രയാത്ര നടക്കുക. ദൗത്യത്തിൽ പൈലറ്റിന്റെ റോളാണ് ശുഭാംശുവിന്. 1985 ഒക്ടോബർ 10ന് ഉത്തർപ്രദേശിൽ ജനിച്ച ശുഭാംശു പൂനെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ (NDA) പഠനശേഷം 2006 ജൂണിൽ ഇന്ത്യൻ വ്യോമസേന യുദ്ധവിമാന വിഭാഗത്തിൽ ചേർന്നു. 2019ലാണ് അദ്ദേഹം ഐഎസ്ആർഒ സ്പേസ് പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. മോസ്കോയിലെ യൂറി ഗഗാറിൻ പരിശീലന കേന്ദ്രത്തിലായിരുന്നു പ്രധാന പരിശീലനം. 2026ൽ ആസൂത്രണം ചെയ്ത ഐഎസ്ആർഒ ഗഗൻയാൻ ദൗത്യത്തിലെ ബഹിരാകാശയാത്രികനായും ശുഭാംശു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
Shubhanshu Shukla is set to become the first Indian astronaut to travel to the International Space Station (ISS) aboard the SpaceX Dragon spacecraft as part of the Ax-4 mission.