ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന് യുഎസ്സിലെ ജോൺസ് ഹോപ്കിൻസ് സർവകലാശാലയിൽ പ്രഭാഷണം നടത്തുന്നതിനുള്ള അനുമതി കേന്ദ്ര സർക്കാർ നിഷേധിച്ചുവെന്ന ആരോപണവുമായി മന്ത്രിയുടെ ഓഫിസ്. ജോൺസ് ഹോപ്കിൻസ് സർവകലാശാല പ്രഭാഷണത്തിനായി മന്ത്രിയെ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിൽ മൂന്നാഴ്ച മുമ്പാണ് മന്ത്രിയുടെ ഓഫീസ് കേന്ദ്രത്തോടു യാത്രാ അനുമതി തേടിയത്.

മന്ത്രിയുടെ യാത്രയ്ക്കുള്ള രാഷ്ട്രീയ അനുമതി നിഷേധിച്ചു കൊണ്ട് പ്രഭാഷണത്തിനുള്ള അവസരം കേന്ദ്ര സർക്കാർ തടയുകയായിരുന്നുവെന്നും മൂന്ന് ദിവസം മുമ്പ് അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് വന്നതായും ആരോഗ്യ മന്ത്രിയുടെ ഓഫിസ് അറിയിച്ചു. നേരത്തെ മാർച്ച് മാസത്തിൽ വാഷിംഗ്ടണിൽ അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷന്റെ (ASPA) വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനും സംസ്ഥാനത്തെ ‘സംരംഭങ്ങളുടെ വർഷ’ത്തെക്കുറിച്ച് സംസാരിക്കാനും വ്യവസായ മന്ത്രി പി. രാജീവിനും സംഘത്തിനും കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു.

Kerala Health Minister Veena George was denied central government clearance to speak at Johns Hopkins University, according to her office, raising concerns about political interference in international engagements.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version