ദുബായ് ആസ്ഥാനമായുള്ള ഇന്ത്യൻ വ്യവസായി ബൽവീന്ദർ സിംഗ് സാഹ്നിയെ കള്ളപ്പണം വെളുപ്പിച്ച കേസിൽ യുഎഇ കോടതി കഴിഞ്ഞ ദിവസം 5 വർഷം തടവിനു ശിക്ഷിച്ചിരുന്നു. ക്രിമിനൽ സംഘടനയുമായി ചേർന്നാണ് ബൽവീന്ദർ കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നതെന്ന് അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അബു സബാഹ് എന്ന പേരിൽ അറിയപ്പെടുന്ന ബൽവീന്ദർ സിംഗ് അത്യാഢംബരം നിറഞ്ഞ ജീവിതത്തിന്റെ പേരിലും വാർത്തയിൽ നിറഞ്ഞിട്ടുണ്ട്.

റിയൽ എസ്റ്റേറ്റ്, ഓട്ടോമോട്ടീവ് ഉപകരണങ്ങൾ നിർമിക്കുന്ന ആർഎസ്ജി ഗ്രൂപ്പ് സ്ഥാപകനായ ബൽവീന്ദറിന്റെ ബിസിനസ് സാമ്രാജ്യം യുഎഇയ്ക്കു ഇന്ത്യയ്ക്കും പുറമേ യുഎസ്സിലേക്കും നീളുന്നതാണ്. മുൻപ് തന്റെ റോൾസ് റോയ്സിന് ഏതാണ്ട് 80 കോടി രൂപയ്ക്ക് ഡി5 എന്ന നമ്പർ പ്ലേറ്റ് സ്വന്തമാക്കി അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. യുഎഇയിലെ തന്നെ ഏറ്റവും ചിലവേറിയ ലൈസൻസ് പ്ലേറ്റ് ആണിത്. ഇത് കൂടാതെ ഒ9 എന്ന മറ്റൊരു നമ്പർപ്ലേറ്റും സാഹ്നി വൻ വില കൊടുത്ത് വാങ്ങിയിരുന്നു. നിരവധി റോൾസ് റോയ്സുകളും ബുഗാട്ടി ഷിറോൺ അടക്കമുള്ള അത്യാഢംബര വാഹനങ്ങളും ബൽവീന്ദറിന്റെ പക്കലുണ്ട്. എൻഡിടിവി റിപ്പോർട്ട് പ്രകാരം ദുബായിൽ 100 മില്യൺ ഡോളർ വിലയുള്ള അത്യാഢംബര മാൻഷനിലാണ് ബൽവീന്ദർ താമസിക്കുന്നത്.

ഈ അത്യാഢംബര വീട്ടിലേക്ക് ഇനി ബൽവീന്ദറിന് മടങ്ങിപ്പോകാൻ ആകുമോ എന്ന് കണ്ടറിയണം. കാരണം അഞ്ച് വർഷത്തെ ജയിൽവാസത്തിനു ശേഷം ബൽവീന്ദറിനെ നാടുകടത്താനും യുഎഇ കോടതി ഉത്തരവിട്ടിട്ടുണ്ട്.

Dubai-based Indian businessman Balvinder Singh Sahni has been sentenced to prison in the UAE for money laundering. His lavish lifestyle, including a $100 million mansion and an ₹80 crore number plate, has also been in the news.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version