ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരമായ വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുകയാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളം ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലുമായി ആരാധകർക്ക് അവിസ്മരണീയമായ ഒട്ടനവധി നിമിഷങ്ങൾ സമ്മാനിച്ചാണ് കോഹ്ലി കളമൊഴിയുന്നത്. ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്ന് വിരമിച്ച കോഹ്ലിയെ ഇനി രാജ്യാന്തര വേദിയിൽ കാണാനാകുക ഏകദിനത്തിൽ മാത്രം. ക്രിക്കറ്റ് കളത്തിൽ മാത്രമല്ല, ബ്രാൻഡുകളുടെയും പരസ്യ ലോകത്തെയും സൂപ്പർതാരം കൂടിയാണ് കോഹ്ലി.

2008 മുതൽ ഇന്ത്യൻ ദേശീയ ടീം അംഗമായ വിരാട് കോഹ്ലിയുടെ ആസ്തി 1050 കോടി രൂപയാണ്. ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമയ്ക്ക് 250 കോടി രൂപയുടെ ആസ്തിയുമുണ്ട്. ഇങ്ങനെ ഇരുവരുടെയും ആകെ ആസ്തി 1300 കോടി രൂപയോളം വരും. ബിസിസിഐ കരാറിലൂടെയുള്ള കോടികളുടെ വരുമാനത്തിനു പുറമെ, വിവിധ ബ്രാൻഡുകളുടെ അംബാസഡർ എന്ന നിലയിലും കോഹ്ലി കോടികൾ വാരിക്കൂട്ടുന്നു. ഒരു ടെസ്റ്റ് മാച്ചിന് 15 ലക്ഷം രൂപ, ഏകദിനത്തിന് 6 ലക്ഷം, ടി20ക്ക് മൂന്ന് ലക്ഷം എന്നിങ്ങനെയായിരുന്നു കോഹ്ലിയുടെ മാച്ച് ഫീ. ബിസിസിഐ എ+ കോൺട്രാക്ട് ഉണ്ടായിരുന്ന കോഹ്ലിക്ക് ഇതിലൂടെ മാത്രം വർഷത്തിൽ ഏഴ് കോടി രൂപ ലഭിച്ചിരുന്നു.

എംആർഎഫ്, ഔഡി ഇന്ത്യ, പൂമ, മിന്ത്ര, പെപ്സി, നെസ്‍ലെ, കോൾഗേറ്റ്, ഫിലിപ്സ്, ഹീറോ, ഫാസ്ട്രാക്ക്, ഹെഡ് ആൻഡ് ഷോൾഡേഴ്സ്, ടൊയോട്ട, മൊബൈൽ പ്രീമിയർ ലീഗ് തുടങ്ങി ഏതാണ്ട് 30ഓളം ബ്രാൻഡുകളുടെ അംബാസഡറാണ് കോഹ്ലി. ഇതിൽ എംആർഎഫും, പൂമയുമായി മാത്രം താരത്തിന് 100 കോടി രൂപ വീതമുള്ള കരാറുകളാണ് ഉണ്ടായിരുന്നത്.

ഐപിഎൽ ആണ് താരത്തിന്റെ ആസ്തി വർധിപ്പിക്കുന്ന മറ്റൊരു മേഖല. ഐപിഎൽ വഴി മാത്രം കോഹ്ലി ഇതിനകം 200 കോടിയിലധികം രൂപ നേടിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ‌ പറയുന്നു. ബിസിനസ് രംഗത്തും സജീവമാണ് കോഹ്ലി. വൺ8, WROGN, ചിസെൽ ഫിറ്റ്നസ് തുടങ്ങിയവ അദ്ദേഹത്തിന് വൻ നിക്ഷേപമുള്ള കമ്പനികളാണ്. ഇതിനു പുറമേ ഐഎസ്എൽ ടീം എഫ്സി ഗോവ, പ്രോ റെസ്ലിങ് ലീഗിലെ ബെംഗളൂരു യോദ്ധാസ് തുടങ്ങിയ സ്പോർട്സ് ടീമുകളിലും അദ്ദേഹത്തിനു നിക്ഷേപമുണ്ട്.

കോഹ്ലിക്കും അനുഷ്കയ്ക്കും മുംബൈയിലും ഗുരുഗ്രാമിലും കോടികൾ മൂല്യമുള്ള ആഢംബര വസതികളുണ്ട്. ഔഡി, ബെന്റ്ലി, ബെൻസ് തുടങ്ങിയ അത്യാഢംബര വാഹനങ്ങളുടെ ശേഖരവും ഇരുവർക്കുമുണ്ട്. 

Virat Kohli retires from Test cricket at 36 after a remarkable 17-year career. Explore his legacy, achievements, net worth, brand endorsements, and philanthropic work.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version