കേദാർനാഥ് ധാം സന്ദർശിക്കുന്ന ഭക്തർക്ക് ദർശനം എളുപ്പമാക്കുന്നതിനായി അദാനി ഗ്രൂപ്പ് റോപ്പ്‌വേ നിർമിക്കുന്നതായി ചെയർമാൻ ഗൗതം അദാനി അറിയിച്ചു. സോൻപ്രയാഗിനെ കേദാർനാഥുമായി ബന്ധിപ്പിക്കുന്ന റോപ്‌വേ പദ്ധതിയുടെ നിർമാണച്ചുമതല അദാനി എന്റർപ്രൈസസ് ലിമിറ്റഡിനാണ് (Adani Enterprises Ltd-AEL). നാഷണൽ ഹൈവേയ്‌സ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് ലിമിറ്റഡിൽ (NHLM) നിന്നാണ് കരാർ എഇഎല്ലിന് ലഭിച്ചത്.

ഏകദേശം 4081 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ തീർത്ഥാടകർക്ക് വേഗമേറിയതും സുഖകരവും പരിസ്ഥിതി സൗഹാർദപരവുമായ യാത്രാമാർഗം നൽകും. കേദാർനാഥ് ക്ഷേത്രത്തിലേക്ക് പോകുന്ന തീർത്ഥാടകർക്ക് റോഡ് മാർഗം എത്തിച്ചേരാവുന്ന അവസാന പോയിന്റാണ് നിലവിൽ സോൻപ്രയാഗ്.  

അദാനി എന്റർപ്രൈസസിന്റെ റോഡ്, മെട്രോ, റെയിൽ, ജല വിഭാഗം ആയിരിക്കും പദ്ധതിയുടെ നിർമാണച്ചുമതല നിർവഹിക്കുക. 12.9 കിലോമീറ്റർ ദൈർഘ്യമുള്ള റോപ്‌വേ യാഥാർത്ഥ്യമാകുന്നതോടെ, ദുഷ്കരമായ 9 മണിക്കൂർ യാത്ര വെറും 36 മിനിറ്റായി കുറയും. മണിക്കൂറിൽ 1800 യാത്രക്കാരെ ഓരോ ദിശയിലും വഹിക്കാൻ റോപ്‌വേയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 

adani enterprises to construct the ₹4080 crore sonprayag-kedarnath ropeway, cutting the 9-hour journey to 36 minutes for pilgrims.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version