അബുദാബി ബിഗ് ടിക്കറ്റ് ഇ-ഡ്രോയിൽ ഭാഗ്യം തേടിയെത്തി മലയാളികൾ അടക്കം അഞ്ചു പേർ. 3 ഇന്ത്യക്കാരെയും പാകിസ്ഥാൻ, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള പ്രവാസികളെയുമാണ് ഭാഗ്യം തേടിയെത്തിയത്. 50000 ദിർഹം (11 ലക്ഷത്തിലേറെ രൂപ) വീതമാണ് അഞ്ചു പേരും നേടിയത്. ഖത്തറിൽ നഴ്‌സായ അരുൺ, ഗംഗാധരൻ എന്നീ മലയാളികൾക്കൊപ്പം ചെന്നൈ സ്വദേശിയായ സാരംഗരാജും സമ്മാനം നേടിയിട്ടുണ്ട്. മറ്റ് രണ്ട് വിജയികൾ പാക്കിസ്ഥാനിൽ നിന്നും ബ്രിട്ടനിൽ നിന്നുമാണ്.

രണ്ട് വർഷത്തോളമായി തുടർച്ചയായി ടിക്കറ്റെടുക്കുന്ന വ്യക്തിയാണ് അരുൺ. പത്ത് സുഹൃത്തുക്കൾക്കൊപ്പം ചേർന്നാണ് അരുൺ ടിക്കറ്റ് എടുത്തത്. സമ്മാനത്തുക തുല്യമായി പങ്കുവെക്കുമെന്നും ഇനിയും ഭാഗ്യപരീക്ഷണം തുടരുമെന്നും അരുൺ പറഞ്ഞു. കേരളത്തിൽ നിന്ന് ഓൺലൈൻ വഴിയാണ് ഗംഗാധരൻ ടിക്കറ്റ് എടുത്തത്. അബുദാബിയിൽ ക്രെയിൻ ഓപ്പറേറ്ററായ സാരംഗരാജ് ആറു വർഷത്തോളമായി ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നു. പാകിസ്ഥാനി സ്വദേശിയായ മുഹമ്മദ് റംസാൻ ആദ്യമായി എടുക്കുന്ന ടിക്കറ്റിനു തന്നെ സമ്മാനം സ്വന്തമാക്കിയിരിക്കുകയാണ്. 

Two Keralites and three others win big in the Abu Dhabi Big Ticket e-draw, each taking home 50,000 dirhams.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version