ഇന്ത്യൻ പൊതുമേഖലാ പ്രതിരോധ കപ്പൽ നിർമ്മാതാക്കളായ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് (Mazagon Dock), ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് & എഞ്ചിനീയേഴ്‌സ് (GRSE) കൊച്ചിൻ ഷിപ്പ്‌യാർഡ് എന്നിവ വൻ ഓർഡർ ബൂമിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഈ കമ്പനികളുടെ ഓർഡർ ബുക്കുകൾ മൂന്നിരട്ടിയിലധികം വർദ്ധിപ്പിക്കാൻ സാധ്യതയുള്ളതായി ഫിനാൻഷ്യൽ കമ്പനി സേവനദാക്കളായ ആൻ്റിക് ബ്രോക്കിംഗ് റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ സംഘർഷങ്ങൾ, 54000 കോടി രൂപയുടെ പ്രതിരോധ ഓർഡറുകൾ തുടങ്ങിയവയിലൂടെ പ്രതിരോധ ഓഹരികളിൽ വലിയ മാറ്റം ഉണ്ടായതാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിക്ഷേപകരുടെ വികാരത്തിലെ മാറ്റവും ഇതിന് അനുസരിച്ച് പ്രതിഫലിച്ചതായി ആന്റിക് സ്റ്റോക്ക് ബ്രോക്കിംഗ് പറഞ്ഞു.

കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ സ്റ്റോക്ക് വിലയുടെ ഭാവി, വിമാനവാഹിനിക്കപ്പലിന്റെ (IAC-II) ഓർഡറുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രതിരോധ കപ്പൽശാലകളിലെ ദീർഘകാല വരുമാന സാധ്യത കണക്കിലെടുക്കുമ്പോൾ ഈ ഓഹരികൾ 2027 സാമ്പത്തിക വർഷത്തിൽ കോർ വരുമാനത്തിന്റെ 45 മടങ്ങ് വരെ വ്യാപാരം നടത്തും. മസഗോൺ ഡോക്കിലും ജിആർഎസ്ഇയിലും പോസിറ്റീവ് നിലപാടാണ് ഉള്ളതെന്നും ആന്റിക് സ്റ്റോക്ക് ബ്രോക്കിംഗ് വ്യക്തമാക്കി.

Defence shipyard stocks, particularly Mazagon Dock and GRSE, are poised for significant growth due to a strong order pipeline, while Cochin Shipyard’s outlook hinges on the IAC-II order.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version