ലോകത്ത് ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ബ്രിട്ടീഷ് വനിത. 115 വയസുള്ള എഥൽ കാറ്റ‍ർഹാമാണ് അപൂർവ ബഹുമതി സ്വന്തമാക്കിയിരിക്കുന്നത്. 116 വയസുകാരി ഇനാ കാനബാരോ ലൂക്കോസെന്ന കന്യാസ്ത്രീയുടെ മരണത്തെ തുടർന്നാണ് എഥൽ ‘ലോകമുത്തശ്ശി’യാകുന്നത്. ചരിത്രത്തിൽത്തന്നെ ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ബഹുമതി നേടുന്ന രണ്ടാമത്തെ ബ്രിട്ടീഷ് വനിത കൂടിയാണ് എഥൽ. ഗിന്നസ് വേൾഡ് റെക്കോർഡിനായി പ്രായം വിലയിരുത്തുന്ന ഗവേഷണ സംഘടനകളായ ലോംഗെവിക്വസ്റ്റ്, ജെറന്റോളജി റിസർച്ച് ഗ്രൂപ്പ് എന്നിവ ചേർന്നാണ് എഥലിന് ഈ പദവി നൽകിയിരിക്കുന്നത്.

ജീവിതത്തോടുള്ള തന്റെ സമീപനവും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് ജീവിക്കുന്നതുമാണ് ദീർഘായുസിന്റെ രഹസ്യമെന്ന് എഥൽ പറയുന്നു. ജീവിതത്തിലെ ഉയർച്ചതാഴ്ചകളെ അഭിമുഖീകരിച്ചിട്ടുണ്ട്. എന്തുവന്നാലും ആരുമായും വാഗ്വാദത്തിൽ ഏർപ്പെടരുതെന്ന് തീരുമാനമെടുത്തു. ഇത് ജീവിതത്തിലെ പല ഘട്ടങ്ങളിലും സഹായകരമായി-എഥൽ പറഞ്ഞു.

1909 ഓഗസ്റ്റ് 21ന് ഹാംഷെയറിൽ ജനിച്ച എഥൽ കാറ്റർഹാം 18 വയസ്സുള്ളപ്പോൾ ബ്രിട്ടീഷ് ഇന്ത്യയിലെ സൈനിക കുടുംബത്തിലെ കെയർ ടേക്കറായി സേവനമനുഷ്ഠിച്ചു. ഇന്ത്യയിൽ ജീവിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ച് ഹൃദ്യമായ ഓർമകളാണ് എഥലിനുള്ളത്. ജോലി നോക്കിയിരുന്ന വീട്ടിലെ അംഗങ്ങൾക്കൊപ്പം താനും ഇന്ത്യൻ രീതികൾ സന്തോഷത്തോടെ ജീവിതത്തിൽ സ്വീകരിച്ചിരുന്നതായി അവർ പറഞ്ഞു. ചായ, ടിഫിൻ പോലുള്ളവ ജീവിതത്തിന്റെ ഭാഗമായത് അങ്ങനെയാണെന്നും എഥൽ പറയുന്നു. മൂന്ന് വർഷത്തിന് ശേഷം ഇംഗ്ലണ്ടിലേക്ക് മടങ്ങിയ എഥൽ പിന്നീട് 1933ൽ ലഫ്റ്റനന്റ് കേണൽ നോർമൻ കാറ്റർഹാമിനെ വിവാഹം കഴിച്ചു. നിലവിൽ സറേ ലൈറ്റ് വാട്ടറിലെ കെയർ ഹോമിലാണ് എഥൽ കഴിയുന്നത്.

Discover the longevity secrets of Ethel Caterham, the 115-year-old who is now the world’s oldest living person, attributing her long life to peace and simplicity.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version