ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാക് നുണക്കഥകൾ പൊളിച്ചടുക്കുന്നതിൽ നിർണായകമായത് മലയാളി സ്റ്റാർട്ടപ്പ് കാവ സ്പേസ് (Kawa Space). പാകിസ്ഥാനിലെ പ്രതിരോധ കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ നാശനഷ്ടങ്ങൾ പാക് വൃത്തങ്ങൾ നിഷേധിച്ചപ്പോൾ ഉപഗ്രഹചിത്രങ്ങളിലൂടെ തെളിവുസസഹിതം അവ ലോകത്തിനു മുൻപിൽ എത്തിച്ചാണ് തിരുവനന്തപുരം സ്വദേശിയായ ക്രിസ് നായർ സ്ഥാപിച്ച ആഗോള ഇന്റലിജൻസ്, പ്രതിരോധ ബഹിരാകാശ കമ്പനിയായ കാവ സ്പേസ് ശ്രദ്ധ നേടിയത്. പാക് നുണക്കഥകൾ തകർത്തതിലൂടെ ഡിജിറ്റൽ രംഗത്ത് നിർണായക സ്വാധീനമായി മാറിയിരിക്കുകയാണ് കാവ സ്പേസ്.

2019ലാണ് ക്രിസ് നായർ കാവ സ്പേസ് ആരംഭിച്ചത്. ഇന്ത്യയുടെ ഉപഗ്രഹ അധിഷ്ഠിത ഇന്റലിജൻസിന്റെ ഏറ്റവും വിശ്വസനീയ ഉറവിടങ്ങളിലൊന്നായാണ് കാവ സ്‌പേസിനെ അന്താരാഷ്ട്ര മാധ്യമങ്ങൾ അടക്കം വിശേഷിപ്പിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചപ്പോൾ കാവ സ്പേസ് മാപ്പുകളും ചിത്രങ്ങളും പുറത്തുവിട്ട് അതിന്റെ നിജസ്ഥിതി വ്യക്തമാക്കുകയായിരുന്നു. ഈ ചിത്രങ്ങൾ ഇന്ത്യയുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതും രാജ്യത്തിന്റെ പ്രവർത്തനങ്ങളുടെ യഥാർത്ഥ സ്വാധീനം കാണിക്കുന്നവയും ആണെന്ന് ക്രിസ് നായർ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സംഘർഷത്തിന്റെ മൂടൽമഞ്ഞിൽ തെളിവാണ് ശക്തിയെന്നും കാവ സ്പേസ് അത് കണ്ടെത്തി ലോകത്തിന്റെ മുന്നിലെത്തിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെപ്ലർ എയ്റോസ്പേസ് ബിഎൽആർ എന്ന സഹസ്റ്റാർട്ടപ്പുമായി ചേർന്നാണ് ഓപ്പറേഷൻ സിന്ദൂറിലെ നാശനഷ്ടങ്ങളുടെ വ്യാപ്തി കാണിക്കുന്ന ഉയർന്ന റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങൾ കാവ സ്‌പേസ് എക്സ് ഹാൻഡിലുകളിലൂടെ പുറത്തുവിട്ടത്. പാക് വ്യോമ കേന്ദ്രങ്ങളിൽ ഇന്ത്യൻ ആക്രമണം ഉണ്ടാകുന്നതിനു മുൻപും ശേഷവുമുള്ള ചിത്രങ്ങൾ ഇന്ത്യയുടെ അവകാശവാദങ്ങൾക്ക് വിശ്വാസ്യത കൂട്ടി. പ്രതിരോധം, ബഹിരാകാശം, ഭൗമരാഷ്ട്രീയം എന്നീ മേഖലകളിൽ പേരുകേട്ട നിരവധി പ്ലാറ്റ്ഫോമുകൾ ഇന്ത്യൻ ആക്രമണം നേരിട്ട പാക് കേന്ദ്രങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ടെങ്കിലും പ്രതിരോധ വിദഗ്ധർ അടക്കമുള്ള നിരവധി പേർ ആശ്രയിച്ചത് കാവ സ്പേസിന്റെ ചിത്രങ്ങളായിരുന്നു. പാകിസ്ഥാനെ തുറന്നുകാട്ടുന്നതിനും ഇന്ത്യ പാകിസ്ഥാനിൽ നടത്തിയ ആക്രമണത്തിന്റെ ആധിപത്യം വ്യക്തമാക്കുന്നതിലും ഈ ഉപഗ്രഹ ചിത്രങ്ങൾ വ്യാപകമായി ഉദ്ധരിക്കപ്പെട്ടു. 

Kawa Space, a Malayali startup, used satellite imagery to debunk Pakistan’s denial of damages from India’s Operation Sindoor, providing crucial evidence.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version