ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് തലവനും കൊടും ഭീകരനുമായ മസൂദ് അസറിന് 14 കോടി രൂപ നഷ്ടപരിഹാരം നൽകാൻ പാക് സർക്കാർ. പഹൽഗാം ആക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയിൽ കൊല്ലപ്പെട്ടവരുടെ അവകാശികൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരമായി നൽകുമെന്ന് കഴിഞ്ഞദിവസം പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് വ്യക്തമാക്കി. ഭീകര കേന്ദ്രങ്ങളിലുള്ള ഇന്ത്യൻ ആക്രമണത്തിൽ മസൂദ് അസറിന്റെ 14 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടിരുന്നു. ഇതോടെ മസൂദിന് പാക് സർക്കാർ വക 14 കോടി രൂപ ലഭിക്കും.  

വ്യോമാക്രമണത്തിൽ തകർന്ന വീടുകൾ പുനർനിർമ്മിക്കാനുള്ള സഹായവും നഷ്ടപരിഹാര പദ്ധതിയിലുണ്ട്. ഇതുപ്രകാരം മസൂദിന് പുതിയ വീടും പാക് സർക്കാർ നിർമ്മിച്ചുനൽകും. നഷ്ടപരിഹാരത്തിന്റെ മറവിൽ ഭീകരരെ സഹായിക്കാനുളള നടപടിയാണ് പാകിസ്ഥാൻ നടത്തുന്നതെന്ന ആക്ഷേപം രാജ്യത്തിനുള്ളിൽ നിന്നുതന്നെ ഉയരുകയാണ്.

ഭീകര താവളങ്ങളെയും പരിശീലന കേന്ദ്രങ്ങളെയും മാത്രമാണ് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യൻ സൈന്യം ആക്രമിച്ചത്. സിവിലിയർ കേന്ദ്രങ്ങളിലൊന്നും തന്നെ ഇന്ത്യ ആക്രമണം നടത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് സഹായം നൽകുമെന്ന പ്രഖ്യാപനം മസൂദ് അസറിനെപ്പോലുള്ള ഭീകരരെ സഹായിക്കാനാണ് എന്നാണ് പാക് മാധ്യമങ്ങൾ അടക്കം ആക്ഷേപം ഉന്നയിക്കുന്നത്

Pakistan approves Rs 14 crore compensation for Masood Azhar’s family members killed in Indian airstrikes, raising security concerns

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version