ചൈനീസ് ഡിജിറ്റൽ എയർപോർട്ട് പ്ലാറ്റ്‌ഫോമായ ഡ്രാഗൺ പാസ്സുമായുള്ള പങ്കാളിത്തം ഒഴിവാക്കി അദാനി എയർപോർട്ട് ഹോൾഡിംഗ്‌സ്.
എയർപോർട്ട് ലോഞ്ച് സേവനങ്ങൾ നൽകുന്ന ഡ്രാഗൺ പാസ്സുമായി അദാനി എയർപോർട്ട് ഹോൾഡിംഗ്‌സ് ഒരാഴ്ച മുൻപാണ് സഹകരിക്കാൻ ധാരണയായത്.
ക്രെഡിറ്റ് കാർഡ് ഉടമകൾക്കും വരിക്കാർക്കും എയർപോർട്ട് ലോഞ്ചുകളിൽ പ്രവേശനവും പ്രിവിലേജ് സേവനങ്ങളും നൽകുന്ന ആഗോള പ്ലാറ്റ്ഫോമാണ് ഡ്രാഗൺ പാസ്. വ്യത്യസ്ത ലോഞ്ച് നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നവരോ ബാങ്കുകളിലൂടെയും ക്രെഡിറ്റ് കാർഡുകളിലൂടെയും നൽകുന്ന സേവനങ്ങളോ ഉൾപ്പെടെയുള്ള മറ്റ് ഉപഭോക്താക്കളുടെ ലോഞ്ച് ആക്‌സസിനെയോ യാത്രാനുഭവത്തെയോ ഈ മാറ്റം ബാധിക്കില്ലെന്ന് അദാനി എയർപോർട്ട്സ് വ്യക്തമാക്കി. പഹൽഗാം ഭീകരാക്രമണത്തിന്റേയും ഓപ്പറേഷൻ സിന്ദൂറിന്റേയും പശ്ചാത്തലത്തിൽ ചൈനീസ് കമ്പനിയുമായുള്ള അദാനി ഗ്രൂപ്പിന്റെ സഹകരണത്തെച്ചൊല്ലി വിമർശനം ഉയർന്നതിനെ തുടർന്നാണ് തീരുമാനം.
നിലവിൽ മുംബൈ, അഹമ്മദാബാദ്, ലഖ്നൗ, മംഗളൂരു, ജയ്‌പൂർ, ഗുവാഹത്തി, തിരുവനന്തപുരം എന്നിങ്ങനെ ഏഴ് വിമാനത്താവളങ്ങളാണ് അദാനി ഗ്രൂപ്പ് നടത്തുന്നത്.
Adani Airport Holdings terminates its partnership with Chinese airport platform DragonPass at major airports like Mumbai and Ahmedabad, citing national security concerns after recent criticism.