ഇന്ത്യ-പാക് സംഘർഷത്തിൽ പാകിസ്ഥാനെ പിന്തുണച്ച തുർക്കിക്കെതിരെ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ ടർക്കിഷ് ഏവിയേഷൻ കമ്പനി സെലിബിയുടെ സുരക്ഷാ ക്ലിയറൻസ് വ്യോമയാന മന്ത്രാലയം പിൻവലിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ നടപടിക്ക് എതിരേ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സെലിബി ഇപ്പോൾ. ഇന്ത്യയിലെ ഒൻപത് പ്രമുഖ വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്‌ലിങ്, കാർഗോ സർവീസ് നടത്തുന്ന കമ്പനിയായ സെലിബി എയർപോർട്ട് സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സുരക്ഷാ ക്ലിയറൻസ് ദേശസുരക്ഷാകാരണങ്ങൾ പറഞ്ഞാണ് കേന്ദ്രം പിൻവലിച്ചത്.

സുരക്ഷാ ക്ലിയറൻസ് റദ്ദാക്കിയിരിക്കുന്നത് കാരണമില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനി ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. രാജ്യസുരക്ഷാ ആശങ്കയാണ് കാരണമായി പറയുന്നതെങ്കിലും അതെന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും മുന്നറിയിപ്പു പോലും നൽകാതെയാണ് നോട്ടീസ് നൽകിയതെന്നു ഹർജിയിൽ പറയുന്നു. 3791 പേരുടെ തൊഴിലിനെയും നിക്ഷേപക വിശ്വാസത്തെയും ബാധിക്കുന്ന നടരടിയാണ് കേന്ദ്രത്തിന്റേത് എന്നും ഹർജി ചൂണ്ടിക്കാട്ടുന്നു. മുംബൈ, കൊച്ചി, കണ്ണൂർ, ഡൽഹി, ബെംഗളൂരു, ഹൈദരാബാദ്, ഗോവ, അഹമ്മദാബാദ്, ചെന്നൈ വിമാനത്താവളങ്ങളിൽ കമ്പനിക്ക് പ്രവർത്തനകേന്ദ്രങ്ങളുണ്ട്. 

India revokes security clearance for Celebi Airport Services citing national security concerns, leading to a legal challenge, potential job losses, and impacting airport operations.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version