നമ്മളിൽ മിക്കവരും ഇപ്പോഴും മികച്ച റോഡ് ട്രിപ്പ് ആസൂത്രണം ചെയ്തു കൊണ്ടേ ഇരിക്കുമ്പോൾ കോട്ടയത്തു നിന്നുള്ള വനിത ഇതിനകം തന്നെ രാജ്യത്തിന്റെ പകുതി ദൂരം പിന്നിട്ടിരിക്കുന്നു. കുഞ്ഞ്, 76 വയസ്സുള്ള അമ്മ എന്നിവരുൾപ്പെടെ ഏഴ് പേരടങ്ങുന്ന കുടുംബത്തോടൊപ്പമാണ് ജലജ രതീഷിന്റെ അതിരുകൾ ഭേദിക്കുന്ന യാത്ര. പൂർണ്ണമായും സജ്ജീകരിച്ച കാരവൻ സ്വയം ഓടിച്ചുള്ള ജലജയുടെയും സംഘത്തിന്റെയും യാത്രയ്ക്ക് ഇൻസ്റ്റാഗ്രാമിലും ആരാധകരേറെ. കോട്ടയം ഏറ്റുമാനൂരിൽ നിന്നുള്ള ദമ്പതികളായ ജലജയും ഭർത്താവ് രതീഷും പരിചയസമ്പന്നരായ ട്രക്ക് ഡ്രൈവർമാരാണ്. കേരളത്തിൽ നിന്ന് ലഡാക്കിലേക്ക് 4000 കിലോമീറ്റർ കാരവൻ യാത്രയിലാണ് ഇവരിപ്പോൾ.

ഇവരുടെ പുത്തേട്ട് ട്രാവൽ വ്ലോഗ് എന്ന ഇൻസ്റ്റാഗ്രാം പേജ് വളരെ പെട്ടെന്ന് തന്നെ സെൻസേഷനായി മാറി. രസകരവും ഹൃദയസ്പർശിയായ അപ്‌ഡേറ്റുകൾക്കും മനോഹരമായ അവതരണത്തിനുമൊപ്പം മൂന്ന് തലമുറകളെ ഒരു മേൽക്കൂരയ്ക്ക് കീഴിൽ കൊണ്ടുപോകുന്ന റോഡ് യാത്രയുമാണ് ഇവരുടെ അക്കൗണ്ടിലേക്ക് കാഴ്ചക്കാരെ ആകർഷിക്കുന്നത്. മനോഹരമായ ഹൈവേകൾ മുതൽ വിചിത്രമായ പിറ്റ് സ്റ്റോപ്പുകൾ വരെ നീളുന്ന അവരുടെ ഫീഡ് പ്രത്യേക യാത്രാ ഡയറിയായി വേറിട്ട കാഴ്ച ഒരുക്കുന്നു.

ഇവരുടെ കാരവൻ സാധാരണ വാഹനമല്ല. ദീർഘദൂര സുഖസൗകര്യങ്ങൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന കാരവനിൽ ബങ്ക് ബെഡുകൾ, വൃത്തിയായി ക്രമീകരിച്ച അടുക്കള, വസ്ത്രങ്ങൾക്കായി സ്മാർട്ട് സ്റ്റോറേജ്, കോം‌പാക്റ്റ് ഫ്രിഡ്ജ് എന്നീ സൗകര്യങ്ങളുണ്ട്. സമൂഹമാധ്യമങ്ങളിൽ ഇവരുടെ വീഡിയോസ് പതിവായി കാണുന്ന പലർക്കും ലക്ഷ്യസ്ഥാനത്തേക്കാൾ കാരവന്റെ ഇന്റീരിയറുകളെക്കുറിച്ചും ചിലവിനെക്കുറിച്ചുമാണ് കൂടുതൽ ജിജ്ഞാസ.

18 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഈ യാത്ര കിലോമീറ്ററുകളെക്കുറിച്ചല്ല, കുടുംബബന്ധത്തെക്കുറിച്ച് കൂടിയാണ്. അതോടൊപ്പം ശരിയായ മനോഭാവമുണ്ടെങ്കിൽ പ്രായം, പണം തുടങ്ങിയ ഒഴികഴിവുകൾ സാഹസികതയ്ക്ക് തടസ്സമാകേണ്ടതില്ലെന്നതിന്റെ തെളിവ് കൂടിയാണ് ഈ യാത്ര. ജലജയും കുടുംബവും അതിർത്തികൾ കടക്കുക മാത്രമല്ല, ഇന്ത്യൻ കുടുംബ യാത്ര എങ്ങനെയായിരിക്കാമെന്നതിന്റെ പുതിയ അതിർത്തികൾ തീർക്കുകയാണ്.

A Kerala family of three generations is on an epic 4,000 km caravan journey across 18 Indian states, showcasing adventurous and inclusive family travel. Follow their inspiring story on Puthettu Travel Vlog.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version