അടുത്തിടെ നടപ്പിലാക്കിയ ജിഎസ്ടി പരിഷ്കരണത്തിന്റെ ആനുകൂല്യങ്ങൾ പൂർണമായും ഉപഭോക്താക്കൾക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് (Tata Motors). പുതുക്കിയ ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ വരുന്ന 2025 സെപ്റ്റംബർ 22 മുതൽ, ടാറ്റ മോട്ടോഴ്‌സിന്റെ മുഴുവൻ വാണിജ്യ വാഹന ശ്രേണിയും കുറഞ്ഞ വിലയിൽ ലഭ്യമാകും. ട്രക്കുകൾ, ബസുകൾ, വാനുകൾ, ചെറുകിട വാണിജ്യ വാഹനങ്ങൾ എന്നിവയ്ക്കുള്ള സർക്കാരിന്റെ പുതിയ 18% ജിഎസ്ടി സ്ലാബിലെ മാറ്റത്തോടെയാണിത്.

 Tata Motors GST price cut

ഇന്ത്യയുടെ ഗതാഗത, ലോജിസ്റ്റിക്സ് മേഖല പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ചുവടുവെയ്പ്പാണ് വാണിജ്യ വാഹനങ്ങളുടെ ജിഎസ്ടി 18% ആയി കുറച്ചതെന്ന് ടാറ്റ മോട്ടോഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗിരീഷ് വാഗ് പറഞ്ഞു. ഇതോടെ ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങൾക്ക് (HCV) 2,80,000 രൂപ മുതൽ 4,65,000 രൂപ വരെ, ഇന്റർമീഡിയറ്റ് – ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾക്ക് (ILMCVs) 1,00,000 രൂപ മുതൽ 3,00,000 രൂപ വരെയും, ബസുകൾ വാനുകൾ എന്നിവയ്ക്ക് 1,20,000 രൂപ മുതൽ 4,35,000 രൂപ വരെയും വില കുറയും. 

Tata Motors announces a price reduction of up to ₹4.65 lakhs on its commercial vehicles, passing on the full benefit of the new 18% GST slab.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version