കേരളത്തിലെ ഫുട്ബോൾ ആരാധകരെ നിരാശയിലാഴ്ത്തി ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഈ വർഷം കേരളത്തിൽ സൗഹൃദ മത്സരം കളിക്കാൻ എത്തില്ല എന്ന് വാർത്ത വന്നിരുന്നു. സ്പോൺസർമാർ കരാർ തുക അടയ്ക്കാത്തതാണ് മെസ്സിയുടെയും സംഘത്തിന്റെയും കേരളത്തിലേക്കുള്ള വരവു മുടങ്ങാൻ കാരണം. ധാരണ പ്രകാരം പറഞ്ഞ തീയതി കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടിട്ടും സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റ് കോർപറേഷൻ പണം അടച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. ലയണൽ മെസ്സിയും സംഘവും കേരളത്തിലേക്ക് എത്തില്ലെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ ഓഫീസും വ്യക്തമാക്കിയിട്ടുണ്ട്. കേരള സന്ദർശനം ഒഴിവാക്കിയതിൽ അർജന്റീന ഫുട്ബോൾ അസോസിയേഷനും സംസ്ഥാന സർക്കാരും സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കമ്പനിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നതായും ഏഷ്യാനെറ്റ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. കരാർ ലംഘനം ചൂണ്ടിക്കാട്ടിയാണ് നിയമനടപടി.

ഒക്ടോബറിൽ മെസ്സി കേരളത്തിൽ എത്തുമെന്നാണ് കായിക മന്ത്രി വി. അബ്ദുറഹിമാൻ മുൻപ് പറഞ്ഞിരുന്നത്. എന്നാൽ മന്ത്രിയോ സർക്കാറോ കഴിഞ്ഞ കുച്ചു നാളുകളായി ഈ വിഷയത്തിൽ പ്രതികരിക്കാറില്ലായിരുന്നു. അർജന്റീന കേരളത്തിൽ കളിക്കാൻ സന്നദ്ധത അറിയിച്ചെങ്കിലും സൂപ്പർ താരങ്ങളടങ്ങിയ ടീമിനെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ഭീമമായ ചിലവ് സർക്കാരിന്റെ മുന്നിലുണ്ടായിരുന്നു. മത്സരനടത്തിപ്പിനായി 100 കോടിയിലേറെ ചിലവു വരും എന്നായിരുന്നു റിപ്പോർട്ട്. ഒടുവിൽ എച്ച്എസ്ബിസി പ്രധാന സ്‌പോൺസർമാരായി എത്തിയെന്നും അർജന്റീന ടീമിനെ കേരളത്തിൽ കളിപ്പിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. 2011ലാണ് ഇതിന് മുമ്പ് അർജന്റീന ഇന്ത്യയിലെത്തിയത്. അന്ന് മെസ്സിയുടെ നേതൃത്വത്തിലിറങ്ങിയ ടീം കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് കളിച്ചത്.
എന്നാൽ അർജന്റീന ഫുട്‌ബോൾ ടീമിന്റെ ഈ വർഷത്തെ സൗഹൃദ മത്സരങ്ങളെ കുറിച്ച് ഇന്നലെയാണ് റിപ്പോർട്ട് വന്നത്. ഫികിസ്ചർ ഏനുസരിച്ച് ടീം ഈ വർഷം ഇന്ത്യയിലേക്കില്ലെന്ന് ഉറപ്പായി. ഒക്ടോബറിൽ ചൈനയിൽ രണ്ട് മത്സരങ്ങൾ കളിക്കും. ഒരു മത്സരത്തിൽ ചൈന എതിരാളികളാവും. നവംബറിൽ ആഫ്രിക്കയിലും ഖത്തറിലും അർജന്റീന കളിക്കും. ആഫ്രിക്കയിലെ മത്സരത്തിൽ അംഗോളയും ഖത്തറിൽ അമേരിക്കയുമാണ് എതിരാളികൾ.
News reports confirm Lionel Messi and Argentina will not play in Kerala due to sponsors failing to pay. Learn about the cancelled football match, legal actions, and disappointment for fans.