യുകെയിലെ സമ്പന്ന കുടുംബങ്ങളുടെ പട്ടികയിൽ ഒന്നാമതായി ഇന്ത്യൻ ബിസിനസ് കുടുംബമായ ഹിന്ദുജ ഗ്രൂപ്പ്. 2025ലെ സൺഡേ ടൈംസ് റിച്ച് ലിസ്റ്റിൽ തുടർച്ചയായ നാലാം വർഷമാണ് ഹിന്ദുജ ഗ്രൂപ്പ് ഒന്നാം സ്ഥാനത്ത് എത്തുന്നത്. ഗോപി ഹിന്ദുജ നയിക്കുന്ന ഹിന്ദുജ കുടുംബത്തിന്റെ ആസ്തി £35.3 ബില്യണാണ് (ഏകദേശം ₹2,530,000 കോടി). ബാങ്കിങ്, മീഡിയ, ഊർജം തുടങ്ങിയ മേഖലകളിൽ ലോകമെമ്പാടുമായി ഏകദേശം 200,000 ജീവനക്കാരുള്ള കമ്പനിയാണ് ഹിന്ദുജ ഗ്രൂപ്പ്.

ജെയിംസ് ഡേയ്സൺ, മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്സി ഉടമകളിൽ ഒരാളായ ജിം റാഡ്ക്ലിഫ് എന്നിവരും സമ്പന്ന പട്ടികയിൽ ആദ്യ 20 സ്ഥാനങ്ങളിൽ ഇടം നേടി. കഴിഞ്ഞ വർഷം 165 ബില്യണയർമാർ ഉണ്ടായിരുന്നത് ഈ വർഷം 156 ആയി കുറഞ്ഞു. അതേസമയം ഇന്ത്യൻ വംശജനായ മുൻ പ്രധാനമന്ത്രി ഋഷി സുനക്കും ചാൾസ് മൂന്നാമൻ രാജാവും സമ്പത്തിന്റെ കാര്യത്തിൽ ഒപ്പത്തിനൊപ്പമാണ്. പട്ടിക പ്രകാരം 640 മില്യൺ പൗണ്ട് വീതം ആസ്തിയുള്ള ഇരുവരും 238ആം സ്ഥാനത്താണ്.

ഡേവിഡ്, സൈമൺ റൂബൻ കുടുംബമാണ് യുകെയിലെ സമ്പന്ന കുടുംബങ്ങളുടെ പട്ടികയിൽ രണ്ടാമതുള്ളത്. £26.87 ബില്യൺ (₹2,821,350 കോടി) ആണ് ഈ കുടുംബത്തിന്റെ ആസ്തി. ഇന്ത്യൻ വ്യവസായി ലക്ഷ്മി മിത്തലും കുടുംബവും £15.44 ബില്യൺ (₹1,621,200 കോടി) ആസ്തിയുമായി സമ്പന്ന കുടുംബങ്ങളുടെ പട്ടികയിൽ എട്ടാമതുണ്ട്.

King Charles III and Rishi Sunak join the ranks of Britain’s wealthiest in the 2025 Sunday Times Rich List, while Indian billionaires continue to hold top positions amid economic challenges.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version