ലിറ്റ്മസ് 7 സിസ്റ്റംസ് കൺസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ വേണു ഗോപാലകൃഷ്ണനാണ് ₹16 കോടി ഓൺ റോഡ് വിലയുള്ള ആദ്യത്തെ വാഹനം സ്വന്തമാക്കിയത്.
കളമശ്ശേരി ചാക്കോളാസ് പവലിയനിൽ നടന്ന ചടങ്ങിൽ റോൾസ്-റോയ്‌സ് ഡീലറായ ചെന്നൈ കുൻ എക്‌സ്‌ക്ലൂസീവിനെ പ്രതിനിധീകരിച്ച്
സെയിൽസ് ജനറൽ മാനേജർ ഹിതേഷ് നായിക്കും, കേരള സെയിൽസ് മാനേജർ കോളിൻ എൽസണും ചടങ്ങിൽ പങ്കെടുത്തു.
റോൾസ്-റോയ്‌സ് നിർമ്മിച്ചതിൽ വച്ച് ഏറ്റവും ശക്തവും സാങ്കേതികമായി പുരോഗമിച്ചതുമായ റോൾസ് റോയ്‌സാണ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് II. സാധാരണ ഗോസ്റ്റിനെക്കാൾ കരുത്തും സ്റ്റൈലും കൂടിയ മോഡലാണ് ബ്ലാക് ബാഡ്ജ്. മറ്റ് റോൾസ് റോയ്സ് കാറുകളെപ്പോലെ തന്നെ ധാരാളം കസ്റ്റമൈസേഷനും നടത്തിയിട്ടുണ്ട്. . 6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ വി12 എന്‍ജിനാണ് ഗോസ്റ്റിലുമുള്ളത്. 8 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ ബോക്‌സും ഓൾ-വീൽ-ഡ്രൈവും ഓൾ-വീൽ-സ്റ്റിയറിങ് ചേസിസും ഉള്ള ഈ കാറിന് ഗോസ്റ്റ് സീരീസ് ll വിനേക്കാൾ 29PS കൂടുതൽ പവറും 50Nm കൂടുതൽ ടോർക്കുമുണ്ട്.
വേണു ഗോപാലകൃഷ്ണൻ രാജ്യത്തെ ഏറ്റവും വില കൂടിയ വാഹന രജിസ്റ്ററേഷൻ നമ്പർ കരസ്ഥമാക്കിയതും മുൻപ് വാർത്തയായിരുന്നു.
A Malayali becomes the first owner in India of the Rolls-Royce Black Badge Ghost Series, priced at ₹16 crore on-road in Kerala. The handover ceremony was held in Kochi.