ബെംഗളൂരുവിൽ രണ്ടാമത്തെ ഓഫീസുമായി ഇന്ത്യയിലെ സാന്നിധ്യം വിപുലീകരിച്ച് ആഗോള എച്ച്ആർടെക് കമ്പനിയായ റിപ്ലിംഗ് (Rippling). ഡോളർ സീരീസ് ജി ഫണ്ടിംഗ് റൗണ്ടിലൂടെ കമ്പനി 450 മില്യൺ ഫണ്ട് നേടി മൂല്യം 16.8 ബില്യൺ ഡോളറായി ഉയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വമ്പൻ വികസനപദ്ധതികൾ.

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം 1000 ൽ നിന്ന് 2000 ആയി ഉയർത്താനാണ് റിപ്ലിംഗ് പദ്ധതിയിടുന്നതെന്ന് കമ്പനി അറിയിച്ചു. ബെംഗളൂരുവിലെ പ്രധാന ഐടി പാർക്കായ എംബസി ടെക് വില്ലേജിൽ 100000 ചതുരശ്ര അടി വിസ്തൃതിയുള്ള പുതിയ ഓഫീസ് ആണ് റിപ്ലിംഗ് ആരംഭിച്ചിരിക്കുന്നത്. എഞ്ചിനീയറിംഗ്, ഉൽപ്പന്നം, വിൽപ്പന, ഉപഭോക്തൃ പിന്തുണ എന്നിവയിലെ ടീമുകളെ ഉൾക്കൊള്ളുന്നതാണ് പുതിയ ഓഫീസ്. കഴിഞ്ഞ വർഷം 450 ജീവനക്കാരിൽ നിന്നാണ് 1000ത്തിലധികം ജീവനക്കാരായുള്ള കമ്പനിയുടെ വളർച്ച.

ലോകമെമ്പാടുമുള്ള ബിസിനസുകൾക്ക് എച്ച്ആർ, ഐടി, ധനകാര്യം എന്നിവ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന കമ്പനിയാണ് റിപ്ലിങ്. 2016ൽ പാർക്കർ കോൺറാഡും ഇന്ത്യൻ വംശജനായ സംരംഭകൻ പ്രസന്ന ശങ്കറും ചേർന്ന്  സ്ഥാപിച്ച കമ്പനിക്ക് ബെംഗളൂരുവിനു പുറമേ സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക്, ഓസ്റ്റിൻ, ലണ്ടൻ, ഡബ്ലിൻ, സിഡ്‌നി എന്നിവിടങ്ങളിൽ ഓഫീസുകളുണ്ട്. 

Global HRTech firm Rippling secures $450M in Series G funding, expanding its India presence with a new Bengaluru office. The company plans to double its Indian workforce from 1000 to 2000 employees in the next three years.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version