ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് നിസ്സാൻ അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ വാർത്ത വെറും ഊഹാപോഹമാണെന്ന് പറഞ്ഞുകൊണ്ട് നിസ്സാൻ ഉടൻ തന്നെ ഔദ്യോഗിക പ്രസ്താവനയും ഇറക്കി. ഇപ്പോൾ ജാപ്പനീസ് കാർ നിർമ്മാതാക്കൾ മറ്റൊരു പ്രസ്താവനയുമായി എത്തിയിരിക്കുകയാണ്.

നിസ്സാൻ ഇന്ത്യയിലെ പ്രവർത്തനങ്ങൾ, ഡീലർമാർ, പങ്കാളികൾ, ഉപഭോക്താക്കൾ എന്നിവരോട് പ്രതിജ്ഞാബദ്ധരാണെന്ന് പ്രസ്താവനയിൽ പറയുന്നു. നിലവിലുള്ളതും ഭാവിയിൽ വരാനിരിക്കുന്നതുമായ പുതിയ മോഡലുകളുടെ ഉപഭോക്താക്കൾക്ക് വിൽപ്പനയും സേവനവും നൽകുന്നത് നിസ്സാനും ഡീലർ പങ്കാളികളും തുടരും. പുതിയ ബിഎംപിവിയും രണ്ട് പുതിയ സി-എസ്യുവികളും അവതരിപ്പിക്കാനുള്ള പദ്ധതി ഉൾപ്പെടെ നിസ്സാൻ ഇന്ത്യൻ ഉൽപ്പന്നങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധ നൽകുന്നതായും പ്രസ്താവനയിൽ പറയുന്നു. ചില പ്ലാന്റുകൾ അടച്ചുപൂട്ടാൻ സാധ്യതയുള്ളതായി അടുത്തിടെ വന്ന റിപ്പോർട്ടുകൾ വെറും ഊഹാപോഹമാണെന്നും കമ്പനിയുടെ ഔദ്യോഗിക വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും നിസ്സാൻ പ്രസ്താവനയിലൂടെ വീണ്ടും വ്യക്തമാക്കി.
Nissan strongly denies rumors of ceasing India operations, reaffirming its commitment to the market with plans for new models and continued sales, despite global restructuring efforts.