സമൂഹമാധ്യമങ്ങളിൽ തരംഗമായി മുൻ ലോകസുന്ദരി ഐശ്വര്യ റായ് ബച്ചന്റെ കാൻ ചലച്ചിത്ര മേളയിലേക്കുള്ള വരവ്. നെറുകയിൽ സിന്ദൂരമണിഞ്ഞാണ് താരം കാൻ റെഡ് കാർപ്പറ്റിൽ എത്തിയത്. ഇതിലൂടെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ സന്ദേശം പ്രതീകാത്മകമായി ലോകത്തിന് നൽകുകയാണ് താരം ചെയ്തതെന്നാണ് നെറ്റിസൺസും ആരാധകരും അഭിപ്രായപ്പെടുന്നത്.  

നെറുകയിൽ 'സിന്ദൂർ' അണിഞ്ഞ് ഐശ്വര്യ റായ് കാനിൽ, Cannes Buzz: Aishwarya Rai's Sindoor Sparks

മനീഷ് മൽഹോത്രയുടെ ലേബലിലുള്ള സ്വർണ്ണ നിറത്തിലുള്ള അലങ്കാരങ്ങളോടു കൂടിയ ഐവറി നിറമുള്ള സാരിയാണ് താരം കാനിൽ അണിഞ്ഞത്. കദ്വ ബനാറസി ഹാൻഡ്‌ലൂം സാരിയാണ് ഇതെന്ന് ഫാഷൻ വൃത്തങ്ങൾ പറയുന്നു. റെഡ് കാർപ്പറ്റിൽ താരം ധരിച്ച മനീഷ് മൽഹോത്ര ജ്വല്ലറിയിൽ നിന്നുള്ള ആഭരണങ്ങളും ശ്രദ്ധ നേടി. 18 കാരറ്റ് സ്വർണത്തിൽ കോർത്തിണക്കിയ നെക്ക്‌ലേസിൽ 500 കാരറ്റിലേറെയുള്ള മാണിക്യക്കല്ലുകളും അൺകട്ട് ഡയമണ്ടുകളുമാണുള്ളത്.

അതേസമയം ഐശ്വര്യ റായ് നെറുകയിൽ സിന്ദൂരമണിഞ്ഞ് കാനിലെത്തിയത് അഭിഷേക് ബച്ചനുമായുള്ള വിവാഹബന്ധം വേർപിരിയുകയാണ് എന്ന അഭ്യൂഹങ്ങൾക്കുള്ള പരോക്ഷ മറുപടിയാണെന്നും സമൂഹമാധ്യമങ്ങളിൽ ചിലർ അഭിപ്രായപ്പെടുന്നു. നേരത്തെ ഒരു ചടങ്ങിൽ ഐശ്വര്യ അഭിഷേകിന് ഒപ്പമല്ലാതെ എത്തിയതോടെയാണ് വിവാഹമോചന വാർത്തകൾ പ്രചരിച്ചത്.

Aishwarya Rai Bachchan made a striking appearance at Cannes 2025 in a traditional white saree and prominent sindoor. Her look, praised for its embrace of Indian heritage, was widely interpreted by fans as a patriotic nod to “Operation Sindoor,” a recent Indian military action, solidifying her status as a global icon blending Indian glamour with national pride.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version