എണ്ണയെ ആശ്രയിക്കാത്ത ആധുനികവു വൈവിധ്യമാർന്നതുമായ സമ്പദ്‌വ്യവസ്ഥയിലേക്ക് മാറാനുള്ള യാത്രയിലാണ് സൗദി അറേബ്യ. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ്റെ നേതൃത്വത്തിൽ വിഷൻ 2030 പ്രോഗ്രാമിലൂടെ സൗദിയുടെ പരിവർത്തനത്തിൽ നിർണായക പങ്കുവഹിക്കുന്നതിൽ ഇന്ത്യൻ ടെക്കികളും കമ്പനികളും മുൻപന്തിയിലുണ്ട്.

സൗദിയുടെ വ്യവസായങ്ങളിലുടനീളം അതിവേഗത്തിൽ ഡിജിറ്റൽവത്കരണം നടക്കുകയാണ്. നവീകരണത്തിൽ അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിൽ ബാങ്കിംഗ്, ഊർജ്ജം, ടൂറിസം, ഗെയിമിംഗ്, ടെലികോം തുടങ്ങിയ മേഖലകളിൽ ദ്രുതഗതിയിലുള്ള ഡിജിറ്റൈസേഷൻ നടക്കുന്നു. ഇതിനായി ആഗോള പ്രതിഭകൾ സൗദിയിലേക്ക് ആകർഷിക്കപ്പെടുമ്പോൾ അതിൽ വലിയ പങ്കും ഇന്ത്യക്കാരാണ്.

പത്ത് വർഷം മുമ്പ്, സൗദി അറേബ്യ സാങ്കേതികവിദ്യയിൽ ഇത്ര മുന്നിലായിരുന്നില്ലെന്നും എംബിഎസിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ കാഴ്ചപ്പാട് മാറിയതായും ബെംഗളൂരുവിൽ നിന്ന് സൗദി അറേബ്യയിലേക്ക് പ്രവർത്തനം വികസിപ്പിച്ച ടെക് കൺസൾട്ടൻസി സ്ഥാപനമായ അൽവോസ്റ്റ ഗ്രൂപ്പ് സിഇഒയും സ്ഥാപകനുമായ സാജൻ ലത്തീഫ് പറയുന്നു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സാങ്കേതിക മേഖലയായി ഇന്ന് സൗദി മാറിയതായും എദ്ദേഹം കൂട്ടിച്ചേർത്തു.

ഈ മാറ്റം സൗദി അറേബ്യയെ തൊഴിൽ കേന്ദ്രം എന്ന നിലയിൽ ആഗോളതലത്തിൽ തന്നെ മാറ്റിമറിച്ചു. ടെക് മഹീന്ദ്ര അറേബ്യയുടെ ജനറൽ മാനേജരായ ആദിൽ മുർതാസ 20 വർഷമായി സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു. നേരത്തെ, യുഎസിൽ നിന്നുള്ള പ്രതിഭകളിലേക്കാണ് തൊഴിൽ വിപണി ചായ്‌വ് കാണിച്ചിരുന്നതെങ്കിൽ ഇപ്പോൾ, ഇന്ത്യയിൽ നിന്നും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള മികച്ച സാങ്കേതിക പ്രതിഭകളെ അന്വേഷിക്കുകയാണ് രാജ്യമെന്ന് അദ്ദേഹം പറുന്നു. നിരവധി ഇന്ത്യൻ ഐടി കമ്പനികൾ രാജ്യത്തേക്ക് പ്രവർത്തനം വ്യാപിപ്പിച്ചത് അതിന്റെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Discover how Indian IT professionals and companies are playing a pivotal role in driving Saudi Arabia’s Vision 2030, spearheading digital transformation, innovation, and economic diversification across various sectors.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version