ടർക്കിഷ് എയർലൈൻസുമായുള്ള പങ്കാളിത്തവും അവരുടെ വൈഡ്-ബോഡി ജെറ്റുകൾ പാട്ടത്തിനെടുത്ത് ഓടിക്കുന്നതും ഇന്ത്യൻ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായാണെന്ന് ഇൻഡിഗോ എയർലൈൻസ്. ഇന്ത്യ-പാക് സംഘർഷത്തിൽ തുർക്കി പാകിസ്ഥാനെ പിന്തുണച്ചതിൽ രാജ്യത്ത് പ്രതിഷേധം ഉയർന്നുകൊണ്ടിരിക്കെയാണ് ഇൻഡിഗോയുടെ വിശദീകരണം. സംഭവത്തെത്തുടർന്ന് തുർക്കി ഉത്പന്നങ്ങൾക്കൊപ്പം ടർക്കിഷ് എയലൈനും ബഹിഷ്കരിക്കാൻ സമൂഹമാധ്യമങ്ങളിൽ അടക്കം നിരവധി പേർ ആഹ്വാനം ചെയ്തിരുന്നു.

ഇന്ത്യ-തുർക്കി ഉഭയകക്ഷി വ്യോമ സേവന കരാറിന്റെ കർശന ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ടാണ് കമ്പനിയുടെ പങ്കാളിത്തമെന്ന് ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് അറിയിച്ചു. വരാനിരിക്കുന്ന ഡാം ലീസ് കരാർ പുതുക്കുന്നതിനെക്കുറിച്ച് തീരുമാനിക്കേണ്ടത് ഇന്ത്യൻ സർക്കാരാണ്. നിലവിലെ കരാറിൽ മാറ്റങ്ങൾ വന്നാൽ എയർലൈനിന് ഫോൾബാക്ക് പദ്ധതികളുണ്ട്-അദ്ദേഹം പറഞ്ഞു.
നേരത്തെ ഇൻഡിഗോ ടർക്കിഷ് എയർലൈൻസുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. ഇസ്താംബൂൾ ആസ്ഥാനമായുള്ള വിമാനക്കമ്പനിയുടെ രണ്ട് വൈഡ്-ബോഡി ജെറ്റുകൾ പാട്ടത്തിനെടുത്തത് അടക്കമാണ് ഇൻഡിഗോ-ടർക്കിഷ് എയർലൈൻസ് പങ്കാളിത്തത്തിൽ പ്രധാനം. ഇൻഡിഗോ ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും ഇസ്താംബൂളിലേക്ക് സർവീസ് നടത്തുന്ന വിമാനങ്ങളാണിവ. ഇസ്താംബുൾ വഴി ടർക്കിഷ് എയർലൈൻസ് ശൃംഖലയിൽ യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും 40ലധികം ഡെസ്റ്റിനേഷനുകളിലേക്ക് കണക്ഷൻ നൽകാൻ ഇൻഡിഗോയെ ഇത് പ്രാപ്തമാക്കുന്നു.
IndiGo awaits Indian government approval to renew its damp lease for Boeing 777 jets from Turkish Airlines. CEO Pieter Elbers states the deal is compliant, but the decision hinges on political tensions between India and Turkey.