യൂറോപ്യൻ വ്യോമയാന ഭീമൻമാരായ എയർബസും ടാറ്റ ഗ്രൂപ്പിന്റെ എയ്‌റോസ്‌പേസ് വിഭാഗമായ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും (TASL) കർണാടകയിലെ കോലാറിൽ H125 ഹെലികോപ്റ്ററുകൾക്കായി ഫൈനൽ അസംബ്ലി ലൈൻ (FAL) സ്ഥാപിക്കും. ഇന്ത്യയിലെ ആദ്യ സ്വകാര്യ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റർ അസംബ്ലി പ്ലാന്റ് ആണിത്. പദ്ധതി പ്രാദേശിക ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം ആഗോള എയ്‌റോസ്‌പേസ് നിർമ്മാണ മേഖലയിൽ ഇന്ത്യയെ പ്രധാന പങ്കാളിയാക്കും. മേക്ക് ഇൻ ഇന്ത്യ സംരംഭത്തിലൂടെ ഹൈടെക് വ്യവസായത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനും എയ്‌റോസ്‌പേസ് നിർമ്മാണ ശേഷി ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുമാണ് നിർമാണകേന്ദ്രം അടിവരയിടുന്നത്.

എയർബസിന്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന H125 ഹെലികോപ്റ്ററുകൾ കൂട്ടിച്ചേർക്കുന്നതിലാണ് പ്രൊഡക്ഷൻ ഹബ് ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്ത്യയിലേയും അയൽ രാജ്യങ്ങളിലേയും സിവിൽ ഏവിയേഷൻ വിപണിയെ ലക്ഷ്യം വെച്ചാണ് നിർമാണപ്രവർത്തനങ്ങൾ. തുടക്കത്തിൽ പ്രതിവർഷം 10 ഹെലികോപ്റ്ററുകൾ പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്. അടുത്ത രണ്ട് ദശകങ്ങളിൽ ദക്ഷിണേഷ്യയിൽ 500 ലൈറ്റ് ഹെലികോപ്റ്ററുകൾ എന്ന എയർബസിന്റെ ലക്ഷ്യം നിറവേറ്റുന്നതിനായി കൂടുതൽ വിപുലീകരണ പദ്ധതികൾ നടക്കും.

ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളും എയ്‌റോസ്‌പേസ് നിർമ്മാണ കേന്ദ്രം അതാത് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. നയപരമായ അന്തരീക്ഷവും വൈദഗ്ധ്യമുള്ള തൊഴിൽ ശക്തിയും കണക്കിലെടുത്താണ് കർണാടക തിരഞ്ഞെടുക്കപ്പെട്ടത്. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസിന്റെ കേന്ദ്രമെന്ന നിലയിലുള്ള കർണാടകയുടെ പദവിയും സംസ്ഥാനത്തിന്റെ വ്യാവസായിക ശേഷികളും തീരുമാനത്തെ സ്വാധീനിച്ചു.

India’s first private helicopter assembly plant, a collaboration between Tata Advanced Systems and Airbus, has opened in Kolar, Karnataka, boosting the ‘Make in India’ initiative and aerospace sector.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version