ആഗോള ആഡംബര ഫാഷൻ ബ്രാൻഡായ ഷനേലിന്റെ തലപ്പത്ത് എത്തുന്ന ആദ്യ ഇന്ത്യൻ വംശജയായ സിഇഒ ആണ് ലീന നായർ. 2022 ജനുവരി മുതൽ ബ്രാൻഡിന് നേതൃത്വം നൽകുന്ന അവർ ഫ്രഞ്ച് ബ്രാൻഡിന്റെ ആഗോള സിഇഒ ആയി ചുമതലയേൽക്കുന്നതിന് മുമ്പ് യൂണിലിവർ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസറായിരുന്നു. 18.7 ബില്യൺ യുഎസ് ഡോളർ (159947 കോടി രൂപ) വരുമാനമുള്ള ഷനേൽ ബ്രാൻഡ് ലൂയിസ് വിറ്റണിന് പിന്നിൽ ആഗോളതലത്തിൽ രണ്ടാമത്തെ വലിയ ആഢംബര ബ്രാൻഡാണ്.

ലീന നായരുടെ നേതൃത്വത്തിൽ ഷനേൽ തങ്ങളുടെ ബ്രാൻഡ് നേതൃത്വം ശക്തിപ്പെടുത്തി. ക്ലയന്റ് അനുഭവം മെച്ചപ്പെടുത്തുന്നതിലും സാംസ്കാരിക സംഭാഷണങ്ങൾക്ക് നേതൃത്വം നൽകുന്നതിലും ലീന ബ്രാൻഡിനൊപ്പമുണ്ട്. മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ജനിച്ച ലീന നായർ സാംഗ്ലിയിലെ വാൽചന്ദ് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കി. തന്റെ കുടുംബത്തിൽ ഉന്നത വിദ്യാഭ്യാസം നേടുന്ന ആദ്യ വനിതയായ ലീന പിന്നീട് 1992ൽ എക്സ്എൽആർഐ ജംഷഡ്പൂരിൽ നിന്ന് ഹ്യൂമൻ റിസോഴ്‌സസിൽ എംബിഎ പൂർത്തിയാക്കി. തുടർന്ന് ലീന നായർ എച്ച്‌യു‌എല്ലിൽ ട്രെയിനിയായി ചേർന്നു.

ഏത് റോളും ഒരിക്കലും വേണ്ടെന്ന് പറഞ്ഞില്ല എന്നതാണ് തന്റെ ശ്രദ്ധേയമായ കരിയർ പാതയുടെ വിജയമെന്ന് അടുത്തിടെ ലീന നായർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഹിന്ദുസ്ഥാൻ യൂണിലിവറിലെ ഫാക്ടറിയിൽ ജോലി ചെയ്ത ആദ്യ വനിത മാത്രമല്ല കമ്പനിയിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്ത ആദ്യ വനിത കൂടിയാണ് അവർ. നിലവിൽ ലണ്ടനിൽ താമസിക്കുന്ന ലീന നായരുടെ ഭർത്താവ് ധനകാര്യ സേവന സംരംഭകനായ കുമാർ നായരാണ്. പ്രമുഖ വ്യവസായികളായ വിജയ് മേനോൻ, സച്ചിൻ മേനോൻ എന്നിവർ ലീന നായരുടെ അടുത്ത ബന്ധുക്കളാണ്.

Leena Nair, the first Indian-origin CEO of Chanel, leads the global luxury brand focusing on brand strength, customer experience, and sustainability, after a distinguished career at Unilever.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version