വ്യവസായവും നിർമാണശാലകളും നാടിന്റെ സാമ്പത്തിക പുരോഗതിക്കൊപ്പം ജനജീവിതത്തെ തന്നെ മികച്ച രീതിയിൽ മാറ്റി മറിക്കും. നിക്ഷേപമെന്നത് നിർമാണത്തിൽ ഊന്നിയതാകണം എന്ന സാമാന്യതത്വം നിലനിൽക്കുന്നത് അതുകൊണ്ടാണ്. സാധാരണക്കാർക്ക് തൊഴിൽ എന്ന ഐടി-ഡിജിറ്റൽ നിക്ഷേപങ്ങൾക്ക് സാധ്യമാകാത്ത സവിശേഷത നിർമാണകേന്ദ്രങ്ങളുടെ നിക്ഷേപങ്ങളിലൂടെ സാധ്യമാകുന്നു. ഇത്തരം നിർമാണ നിക്ഷേപക രംഗത്ത് രാജ്യത്തുതന്നെ മുൻപന്തിയിലാണ് തമിഴ്നാട്. ആഗോള-ഇന്ത്യൻ കമ്പനികളുടെ നിരവധി നിർമാണ കേന്ദ്രങ്ങളുള്ള സംസ്ഥാനത്തെ ഏറ്റവും പ്രധാന നിക്ഷേപമാണ് ആപ്പിൾ നിർമാതാക്കളായ ഫോക്സ്കോണിന്റേത്. ആപ്പിളിന്റെ ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുന്ന പദ്ധതി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനൊപ്പം നിരവധി ജീവിതങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള ഭാവിയിലേക്കുള്ള അടിത്തറ കൂടിയായി മാറുന്നു.
1.5 ബില്യൺ ഡോളറിന്റെ വമ്പൻ നിക്ഷേപവും 30000 പേർക്ക് തൊഴിലും നൽകുന്ന പദ്ധതിയാണ് ഫോക്സ്കോണിന്റേത്. അതോടൊപ്പം തൊഴിലാളികൾക്ക് താമസസൗകര്യം ഒരുക്കാനുള്ള പദ്ധതികളും ഫോക്സ്കോണിനുണ്ട്. ഇതിനായി കമ്പനി ചെന്നൈയ്ക്ക് പുറത്ത് മെഗാ കാമ്പസ് ആരംഭിക്കും. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് നിർമ്മാണ കേന്ദ്രങ്ങളിലൊന്നായി ഇവിടം മാറും. വികസനമെന്നത് ഐഫോൺ നിർമിക്കുന്നതിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ലെന്നും ജനജീവിതം മാറ്റിമറിക്കേണ്ട ഒന്നുകൂടിയാണെന്നും ഉള്ളതിന്റെ ശക്തമായ സന്ദേശമാണിത്. 21ആം നൂറ്റാണ്ടിലെ ഇന്ത്യയിൽ ജോലി എങ്ങനെയായിരിക്കുമെന്നതിന്റെ പുനർവിചിന്തനം കൂടിയാണിത്. വ്യാവസായിക വളർച്ചയുടെ നിറംപിടിപ്പിച്ച കഥയിൽ തൊഴിലാളികളുടെ ജീവിതത്തിനുകൂടി നിറംവെയ്ക്കുകയാണ് ഇതിലൂടെ.

സുരക്ഷിതവും ആധുനികവുമായ ഡോർമിറ്ററികളാണ് ഫോക്സ്കോൺ തൊഴിലാളികൾക്കായി ഒരുക്കുന്നത്. താമസിക്കാനും പഠിക്കാനും വളരാനും കഴിയുന്ന വിശേഷ കാമ്പസ് എന്നാണ് കമ്പനി പദ്ധതിയെ വിശേഷിപ്പിക്കുന്നത്. 30000 ജീവനക്കാർക്ക് ഓൺ-സൈറ്റ് പാർപ്പിടം ഒരുക്കുന്നതിലൂടെ സുരക്ഷ, സ്ഥിരത, അന്തസ്സ് എന്നിവയും ഒരു കമ്പനി വാദ്ഗാനം ചെയ്യേണ്ട പ്രധാന ആനുകൂല്യങ്ങളാണ് എന്ന് പദ്ധതി നമ്മോട് വിളിച്ചുപറയുന്നു. ഇത്തരം ആനുകൂല്യങ്ങളിലൂടെ മാത്രമേ ഉൽപ്പാദനക്ഷമതയെ വളർത്തിയെടുക്കാനാകൂ എന്ന തിരിച്ചറിവ് തൊഴിലാളി-ആദ്യം എന്ന മാതൃകയുടെ മൂലക്കല്ലാകുന്നു. പൊതു ഇടങ്ങൾ, ആരോഗ്യ സംരക്ഷണ കേന്ദ്രം, വൈദഗ്ധ്യ കേന്ദ്രങ്ങൾ എന്നിവ ഉൾക്കൊള്ളിച്ച് രൂപകൽപ്പന ചെയ്തിരിക്കുന്ന കാമ്പസ് ഇന്ത്യയുടെ വ്യാവസായിക രൂപകൽപ്പനയിൽ പുരോഗമനപരമായ മാറ്റത്തിന്റെ അടയാളമാകുന്നു.
ജീവനക്കാരെ കേന്ദ്രീകരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങൾ കൊണ്ടുവരുന്ന ആദ്യത്തെ കമ്പനിയല്ല ഫോക്സ്കോൺ. എന്നാൽ ഒരു നിർമ്മാണ ആവാസവ്യവസ്ഥയിൽ തൊഴിലാളികൾക്കു വേണ്ട ഭവനങ്ങളുടെ വ്യാപ്തി, സംയോജനം എന്നിവ ഫോക്സ്കോണിന്റെ നീക്കത്തെ സവിശേഷമാക്കുന്നു- ആഗോള, ഇന്ത്യൻ കമ്പനികൾക്ക് മാതൃകയാക്കി മാറ്റുന്നു.
Foxconn’s $1.5 billion investment in a new Chennai manufacturing campus includes on-site housing for 30,000 workers, setting a new standard for worker welfare and boosting India’s industrial growth.