കൊച്ചിയിലെ തിരക്കേറിയ ഇടപ്പള്ളി ജംഗ്ഷനിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) അണ്ടർപാസുകളോടു കൂടിയ രണ്ട് ഫ്ലൈഓവറുകളുടെ നിർമ്മാണം ആരംഭിച്ചു. രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാനാണ് രണ്ട് മിനി ഫ്ലൈഓവറുകളുടെ നിർമാണം. നിർമാണം പൂർത്തിയാക്കുന്നതോടെ ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും എന്നാണ് പ്രതീക്ഷ.

ഒബറോൺ മാളിന് സമീപവും ലുലു കോർപറേറ്റ് ഓഫീസിനു സമീപവുമാണ് ഫ്ലൈ ഓവറുകൾ വരിക. ദേശീയപാത 66ലെ ഇടപ്പള്ളി-മൂത്തകുന്നം ഭാഗം ആറ് വരി പാതയാക്കി മാറ്റുന്നതിനുള്ള നിർമാണക്കരാറിന്റെ ഭാഗമായാണ് ഫ്ലൈ ഓവറുകളുടെ നിർമാണം. രണ്ട് ഫ്ലൈ ഓവറുകൾക്കും 650 മീറ്റർ വീതമാണ് നീളം. അതിനടിയിലെ അണ്ടർപ്പാസിന് 50 മീറ്റർ വീതിയുണ്ടാകും.
ലുലുവിനു സമീപമുള്ള ഫ്ലൈ ഓവറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 50% പൂർത്തിയായതായി ദേശീയപാതാ അധികൃതർ പറഞ്ഞു. അതേസമയം, ഒബറോൺ മാളിന് സമീപമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ ആരംഭിച്ചിട്ടേയുള്ളൂ. അടുത്ത ആറ് മാസത്തിനുള്ളിൽ രണ്ടു ഫ്ലൈ ഓവറുകളുടേയും നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി.
The NHAI is constructing two new flyovers with underpasses at Kochi’s heavily congested Edappally junction. Part of a larger highway expansion, these projects aim to significantly improve traffic flow, reduce pollution, and enhance commuter safety by early 2026.