ഈ അധ്യന വർഷം ഇന്ത്യയിലുടനീളം 15 വിദേശ സർവകലാശാലകൾ പ്രവർത്തനം ആരംഭിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. ശാസ്ത്ര-സാങ്കേതികവിദ്യ-എഞ്ചിനീയറിങ്-ഗണിത (STEM) സർവകലാശാലകൾ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വരുന്നത്. ഇംഗ്ലണ്ടിലെ ലിവർപൂൾ സർവകലാശാലയുടെ ബെംഗളൂരു കാമ്പസ്സിന് കഴിഞ്ഞ ദിവസം അനുമതി നൽകിയതിനു പിന്നാലെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പ്രഖ്യാപനം.

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആഗോളതലത്തിൽ എക്സ്പോഷർ നൽകാനും വിദേശ വിദ്യാഭ്യാസത്തിനായി ചിലവഴിക്കുന്ന ഫണ്ട് ഇന്ത്യയിൽ തന്നെ നിലനിർത്താനുമാണ് കൂടുതൽ വിദേശ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. നിലവിൽ, ഇന്ത്യയിലെ കോടിക്കണക്കിന് ഉന്നത വിദ്യാഭ്യാസ വിദ്യാർത്ഥികളിൽ ചെറിയ വിഭാഗത്തിനു മാത്രമേ വിദേശ പഠനം സാധ്യമാകുന്നുള്ളൂ. വിദ്യാഭ്യാസം അന്താരാഷ്ട്രവൽക്കരിക്കുന്നതിലും രാജ്യത്തിനുള്ളിൽത്തന്നെ ഗവേഷണ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന 2020ലെ ദേശീയ വിദ്യാഭ്യാസ നയവുമായി യോജിക്കുന്ന തരത്തിലാണ് കൂടുതൽ വിദേശ സർവകലാശാലകൾ വരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ഇതിനകം നിരവധി വിദേശ സർവകലാശാലകൾക്കുള്ള കാമ്പസുകൾ അംഗീകരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള 50ലധികം അപേക്ഷകൾ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി. ലിവർപൂൾ സർവകലാശാലയ്ക്ക് പുറമേ 2023ൽ യുജിസിയിൽ നിന്ന് എൽഒഐ ലഭിച്ച ആദ്യ വിദേശ സർവകലാശാലയായ സതാംപ്ടൺ സർവകലാശാലയും ഈ വർഷം അവസാനത്തോടെ കാമ്പസ് തുറക്കാൻ സാധ്യതയുണ്ട്.
Discover how 15 foreign universities, including the University of Liverpool, are establishing new campuses in India, primarily focusing on globally relevant STEM and business programs. This initiative aims to boost research, innovation, and international collaboration in line with NEP 2020 and the vision for Viksit Bharat.