കൊച്ചി വാട്ടർ മെട്രോ (KWM) വിജയം മാതൃകയാക്കി മറ്റ് 21 സ്ഥലങ്ങളിൽ കൂടി ഫെറി ഗതാഗത സംവിധാനം ആരംഭിക്കാൻ കേന്ദ്രം പദ്ധതിയിടുന്നുന്നതായി കെഡബ്ല്യുഎം മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ. ഗോവ, അഹമ്മദാബാദ്, ശ്രീനഗർ, ലക്ഷദ്വീപ്, ഗുവാഹത്തി എന്നിവിടങ്ങളിൽ സംവിധാനം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നും മുംബൈയിൽ ഇതിനായി സാധ്യതാ പഠനം പൂർത്തിയായതായും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം രാജ്യത്തെ 21 സ്ഥലങ്ങളിലാണ് മെട്രോ റെയിൽവേ മാതൃകയിൽ വാട്ടർ മെട്രോ പദ്ധതികൾ ആരംഭിക്കാൻ ലക്ഷ്യമിടുന്നത്. മറ്റ് ഗതാഗത മാർഗ്ഗങ്ങളെ അപേക്ഷിച്ച് വിലകുറഞ്ഞതും സുസ്ഥിരവുമാണെന്നതാണ് വാട്ടർ മെട്രോയുടെ സവിശേഷത. മലിനീകരണതോതും വാട്ടർമെട്രോയ്ക്ക് താരതമ്യേന കുറവാണ്. മെട്രോ റെയിൽ പദ്ധതികൾ കൊണ്ടുവരുന്നതിന്റെ അത്രയും ചിലവും വാട്ടർ മെട്രോയ്ക്ക് വേണ്ട. ഇതെല്ലാമാണ് കൂടുതൽ ഇടങ്ങളിലേക്ക് വാട്ടർ മെട്രോ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾക്കു പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോയ്ക്ക് ഇപ്പോൾ 20 ഇലക്ട്രിക് ബോട്ടുകളാണ് ഉള്ളത്. ഇതിന്റെ എണ്ണം 78 ആയി ഉയർത്തുകയാണ് ലക്ഷ്യമെന്നും ബെഹ്റ പറഞ്ഞു.

Following the success of Kochi Water Metro, the Central Government plans to introduce ferry transport systems in 21 other locations across the country. Possible locations include Goa, Ahmedabad, Srinagar, Lakshadweep, and Guwahati; a feasibility study has been completed for Mumbai.