ബോയിംഗ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാർ കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങി പിന്നീട് ഭൂമിയിലേക്ക് തിരിച്ചെത്തിയ യുഎസ് ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും സുഖം പ്രാപിച്ചു. മാർച്ചിൽ ഭൂമിയിലേക്ക് മടങ്ങിയതിനുശേഷം ആഴ്ചകളോളം നീണ്ട ഫിസിക്കൽ തെറാപ്പിക്കും മറ്റ് ആരോഗ്യ പരിപാലനത്തിനും ശേഷമാണ് ഇരുവരും ആരോഗ്യം വീണ്ടെടുത്തത്. ഇപ്പോൾ ബോയിംഗുമായും വിവിധ നാസ പ്രോഗ്രാമുകളുമായും സഹകരിച്ച് ഇരുവരും വീണ്ടും പ്രവർത്തനം ആരംഭിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ചുഴലിക്കാറ്റ് കഴിഞ്ഞു വന്നതുപോലെ എന്നാണ് ബഹിരാകാശത്ത് കുടുങ്ങിയതിനെക്കുറിച്ചും തിരിച്ചുവരവിനെക്കുറിച്ചും 59കാരിയായ സുനിത പ്രതികരിച്ചത്. തങ്ങളുടെ തിരിച്ചുവരവ് സാധ്യമാക്കിയ എല്ലാവരോടും കടപ്പാടുണ്ടെന്നും അവർ പറഞ്ഞു. കഴിഞ്ഞ വർഷം എട്ടു ദിവസത്തേക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ സുനിതയും വിൽമോറും ഇവരുടെ പേടകത്തിലെ തകരാർ കാരണം ഒൻപതു മാസത്തോളം ബഹിരാകാശത്ത് കുടുങ്ങുകയായിരുന്നു

NASA astronauts Butch Wilmore and Suni Williams completed recovery after their extended ISS stay due to Starliner issues. They advocate for an uncrewed Starliner test flight before future human missions.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version