ഇന്ത്യൻ നാവികസേനയുടെ പ്രതിരോധ ശേഷിയും സമുദ്ര സുരക്ഷയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, ബ്രഹ്മോസ് ഫയർ കൺട്രോൾ സിസ്റ്റങ്ങളും ലോഞ്ചറുകളും വാങ്ങുന്നതിനായി പ്രതിരോധ മന്ത്രാലയം ബ്രഹ്മോസ് എയ്റോസ്പേസ് പ്രൈവറ്റ് ലിമിറ്റഡുമായി 661.5 കോടി രൂപയുടെ കരാർ ഒപ്പുവെച്ചു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ സാന്നിധ്യത്തിലാണ് ഈ സുപ്രധാന കരാർ നിലവിൽ വന്നത്.

Narendra Modi 25 Years in Governance

‘ബയ് ഇന്ത്യൻ-ഐ.ഡി.ഡി.എം’ (Buy Indian-IDDM) വിഭാഗത്തിന് കീഴിലാണ് ഈ സംഭരണം നടപ്പിലാക്കുന്നത്. കുറഞ്ഞത് 68 ശതമാനം തദ്ദേശീയ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഈ പദ്ധതി ചെറുകിട വ്യവസായങ്ങൾക്കും (MSME) മറ്റ് ഇന്ത്യൻ വ്യവസായങ്ങൾക്കും വലിയ പങ്കാളിത്തം ഉറപ്പുനൽകുന്നു. കൂടാതെ, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് സഹായകരമാകും.

ഇന്ത്യൻ നാവികസേനയുടെ മുൻനിര യുദ്ധക്കപ്പലുകളിലെ പ്രധാന ഉപരിതല മിസൈൽ സംവിധാനമാണ് ബ്രഹ്മോസ്. സൂപ്പർസോണിക് വേഗതയിൽ കടലിലെയും കരയിലെയും ലക്ഷ്യങ്ങൾ കൃത്യതയോടെ തകർക്കാൻ ശേഷിയുള്ള ഈ ആയുധം ഇന്ത്യയുടെ പ്രതിരോധ കരുത്ത് ഇരട്ടിയാക്കുന്നു. നിലവിൽ ഇരുപതോളം നാവിക കപ്പലുകളിൽ സജ്ജീകരിച്ചിരിക്കുന്ന ബ്രഹ്മോസ് മിസൈലുകൾ രാജ്യത്തിന്റെ സുരക്ഷാ സംവിധാനത്തിന് വലിയ മുതൽക്കൂട്ടാണ്

India signed a Rs 661.5 crore contract with BrahMos Aerospace to procure fire control systems and launchers, strengthening the Indian Navy’s warship firepower and maritime security.

Share.
Leave A Reply

Exit mobile version