അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ സിവിലിയൻ വിമാനം നിലവിൽ വരുമെന്ന് വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു വ്യക്തമാക്കി. ഡൽഹിയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെ, അടുത്ത പത്ത് വർഷത്തിനുള്ളിൽ രാജ്യത്ത് നൂറിലധികം പുതിയ വിമാനത്താവളങ്ങൾ വരുമെന്നും അദ്ദേഹം അറിയിച്ചു.
ബോയിംഗ്, എയർബസ് തുടങ്ങിയ പ്രമുഖ കമ്പനികൾ ഇന്ത്യയിൽ നിന്നും വലിയ തോതിൽ ഘടകങ്ങൾ സംഭരിക്കുന്നുണ്ടെന്നും ഇത് വരും വർഷങ്ങളിൽ ഇനിയും വർദ്ധിക്കുമെന്നും മന്ത്രി പറഞ്ഞു. പശ്ചിമേഷ്യയിലെ പ്രതിസന്ധിയെ തുടർന്ന് ഏവിയേഷൻ ടർബൈൻ ഫ്യുവൽ (ATF) വില കുത്തനെ ഉയർന്നത് വിമാനക്കമ്പനികൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ധന വിലവർദ്ധനവ് നേരിടുന്നതുമായി ബന്ധപ്പെട്ട് വിമാനക്കമ്പനികളുമായും എണ്ണക്കമ്പനികളുമായും വ്യോമയാന മന്ത്രാലയം ചർച്ചകൾ നടത്തിവരികയാണ്. ഇന്ധന വിലക്കയറ്റം മൂലം ഇൻഡിഗോ ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ തങ്ങളുടെ സർവീസുകളുടെ ഫ്യുവൽ സർചാർജ് വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഈ നടപടി.
Civil Aviation Minister K Rammohan Naidu announced that India aims to produce its first indigenous civilian aircraft within two years through a joint venture.
