രണ്ട് ദിവസങ്ങൾക്കിടെ ബെംഗളൂരുവിലും കൊച്ചിയിലും പുതിയ ടയേഴ്സ് & സർവീസസ് സ്റ്റോറുകൾ ആരംഭിച്ച് മിഷേലിൻ ഇന്ത്യ. ദക്ഷിണേന്ത്യയിലെ വളർന്നുവരുന്ന ഓട്ടോമോട്ടീവ് വിപണിയിൽ കമ്പനിയുടെ സ്ഥാനം ഉറപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഫ്രഞ്ച് ടയർ നിർമ്മാതാക്കളായ മിഷേലിന്റെ കൊച്ചിയിലെ ആദ്യ സ്വതന്ത്ര ഔട്ട്‌ലെറ്റ് കൂടിയാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

കൊച്ചിയിൽ ഗ്ലോബൽ ടയേഴ്‌സുമായി സഹകരിച്ച് പാലാരിവട്ടത്താണ് മിഷേലിൻ തങ്ങളുടെ ആദ്യ സ്റ്റാൻഡ്-എലോൺ സ്റ്റോർ ആരംഭിച്ചത്. 5,500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സൗകര്യം ടയർ വിൽപ്പന, ഫിറ്റ്‌മെന്റ്, വീൽ ബാലൻസിംഗ്, അലൈൻമെന്റ്, നൈട്രജൻ ഇൻഫ്ലേഷൻ, അലോയ് വീൽ അപ്‌ഗ്രേഡുകൾ എന്നിവ നൽകും. ഗ്ലോബൽ ടയേഴ്‌സ് നിലവിൽ കൊച്ചിയിൽ മൂന്ന് റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ പ്രവർത്തിപ്പിക്കുന്നുണ്ട്.

ബെംഗളൂരുവിൽ ഇന്ദിരാനഗറിലാണ് 3,000 ചതുരശ്ര അടി വിസ്തൃതിയുള്ള മറ്റൊരു ഔട്ട്‌ലെറ്റ് ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ടയർ റീട്ടെയിൽ ശൃംഖലയായ ചെറി ടയർ പാർക്കുമായുള്ള പങ്കാളിത്തത്തിലാണ് ഇതിന്റെ പ്രവർത്തനം. നഗരത്തിലെ വർദ്ധിച്ചുവരുന്ന പ്രീമിയം വാഹന ഉടമകൾക്ക് ടയർ ഫിറ്റ്മെന്റ്, വീൽ ബാലൻസിംഗ്, അലൈൻമെന്റ് സേവനങ്ങളാണ് സൗകര്യം വാഗ്ദാനം ചെയ്യുന്നത്. 12 വർഷത്തിലേറെയായി മിഷേലിനുമായി പങ്കാളിത്തമുള്ള റീട്ടെയിലേർസാണ് ചെറി ടയർ പാർക്ക്.

Michelin India opens new standalone tyre and service outlets in Kochi and Bengaluru, targeting South India’s growing premium automotive market.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version