ദുബായിലെ ഏറ്റവും ചിലവേറിയ സ്കൂൾ എന്ന വിശേഷണവുമായി എത്തുന്ന ജെംസ് എജ്യുക്കേഷന്റെ ദുബായ് സ്പോർട്സ് സിറ്റി നിർദിഷ്ട കാമ്പസിൽ നിക്ഷേപവുമായി ഒമാൻ കമ്പനി. ബാങ്ക് മസ്കറ്റിനു കീഴിലുള്ള ഇസ്ദിഹാർ റിയൽ എസ്റ്റേറ്റ് ഫണ്ട് (Izdihar Real Estate Fund) ആണ് ജെംസ് സ്കൂൾ ഓഫ് റിസർച്ച് ആൻഡ് ഇന്നൊവേഷനിൽ (GEMS School of Research & Innovation) നിക്ഷേപവുമായി എത്തിയിരിക്കുന്നത്. ജെംസ് സ്കൂളിന്റെ റിയൽ എസ്റ്റേറ്റ് മേഖലയിലാണ് ഇസ്ദിഹാറിന്റെ നിക്ഷേപം.

ഇസ്ദിഹാർ റിയൽ എസ്റ്റേറ്റ് ഫണ്ടിന്റെ നിക്ഷേപം ജെംസ് എജ്യുക്കേഷന്റെ മികവിനു മേലുള്ള വിശ്വാസ്യതയുടെ തെളിവാണെന്ന് ജെംസ് എജ്യുക്കേഷൻ ഗ്രൂപ്പ് സിഇഒ ഡിനോ വർക്കി പറഞ്ഞു. ദുബായിയെ ആഗോള വിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കുക എന്ന ജെംസിന്റെ ലക്ഷ്യത്തിന് നിക്ഷേപം കരുത്തു പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മേഖലയിൽ വലിയ തോതിൽ ഇൻവെസ്റ്റ് ചെയ്യാനുള്ള നിക്ഷേപകരുടെ താൽപര്യത്തിന്റെ ഉദാഹരണമാണ് പുതിയ പങ്കാളിത്തമെന്ന് ജെംസ് എഡ്യൂക്കേഷൻ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ഒവൈസ് ഛോട്ടാനി പറഞ്ഞു. പുതിയ നിക്ഷേപം, വിദ്യാർത്ഥികൾക്ക് മികച്ച പഠനാനുഭവം നൽകുന്ന അത്യാധുനിക സൗകര്യങ്ങൾക്കായി ജെംസ് എജ്യുക്കേഷൻ ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

100 മില്യൺ ഡോളർ ചിലവിൽ വികസിപ്പിച്ച ജെംസ് സ്കൂൾ ഓഫ് റിസർച്ച് ആൻഡ് ഇന്നൊവേഷൻ ക്യാംപസ് ഓഗസ്റ്റിൽ പ്രവർത്തനം ആരംഭിക്കും. ദുബായിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനായുള്ള ശക്തമായ ആവശ്യം പ്രതിഫലിപ്പിക്കുന്ന സ്കൂളിൽ ഇതിനകം തന്നെ നിരവധി പ്രവേശനങ്ങൾ നടന്നുകഴിഞ്ഞതായി ജെംസ് അധികൃതർ അറിയിച്ചു. കഴിഞ്ഞ വർഷം ആഗോള ഫണ്ട് മാനേജർമാരായ ബ്രൂക്ക്ഫീൽഡും (Brookfield) ദുബായ് ആസ്ഥാനമായുള്ള ഗൾഫ് ഇസ്ലാമിക് ഇൻവെസ്റ്റ്‌മെന്റ്സും (GII) പദ്ധതിയിൽ നിക്ഷേപം നടത്തിയിരുന്നു.

GEMS Education‘s new $100 million Dubai Sports City campus has attracted significant investment from Oman’s Izdihar Real Estate Fund, highlighting strong demand for premium education and confidence in Dubai’s education sector.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version