ദക്ഷിണ റെയിൽവേയ്ക്കു കീഴിൽ സർവീസ് നടത്തുന്ന മറ്റ് വന്ദേ ഭാരത് ട്രെയിനുകളെ അപേക്ഷിച്ച് കേരളത്തിലെ വന്ദേ ഭാരത് യാത്രക്കാർ നോൺ-വെജ് ബ്രേക്ക്ഫാസ്റ്റ് വാങ്ങുന്നതിൽ മുന്നിൽ. മെയ് 31ന് തിരുവനന്തപുരം-കാസർകോട് വന്ദേഭാരതിൽ 411 നോൺ-വെജ് ബ്രേക്ക്ഫാസ്റ്റുകളും മംഗലാപുരം-തിരുവനന്തപുരം വന്ദേഭാരതിൽ 398 നോൺ-വെജ് ബ്രേക്ക്ഫാസ്റ്റുകളും വിതരണം ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

197 ഓർഡറുകളുമായി എംജിആർ ചെന്നൈ സെൻട്രൽ-മൈസൂരു വന്ദേഭാരതാണ് നോൺ-വെജ് ബ്രേക്ക്ഫാസ്റ്റുകളുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്തുള്ളത്. തിരുനെൽവേലി-ചെന്നൈ എഗ്മോർ വന്ദേ ഭാരത് 173 നോൺ-വെജ് ബ്രേക്ക്ഫാസ്റ്റ് വിറ്റഴിച്ചപ്പോൾ കോയമ്പത്തൂർ-ചെന്നൈ സെൻട്രൽ 77ഉം എംജിആർ ചെന്നൈ സെൻട്രൽ-വിജയവാഡ വന്ദേഭാരത് 46 നോൺ-വെജ് ബ്രേക്ക്ഫാസ്റ്റും വിറ്റു. 35 നോൺ-വെജുമായി ചെന്നൈ-വിജയവാഡ വന്ദേഭാരതാണ് ഏറ്റവും കുറവ് നോൺ-വെജ് പ്രഭാതഭക്ഷണം വിറ്റഴിച്ചത്. കണക്കുകൾ പ്രകാരം കേരളം, ചെന്നൈ റൂട്ടിൽ നോൺ-വെജിനാണ് മുൻഗണന.

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാർക്ക് ഭക്ഷണം തിരഞ്ഞെടുക്കാം. ടിക്കറ്റ് ചിലവിനു പുറമേ ഇതിന്റെ ചാർജും ചേർക്കും. കൂടുതലും ബ്രെഡ് ടോസ്റ്റും ഓംലെറ്റും ആണ് നോൺ വെജ് ബ്രേക്ക്ഫാസ്റ്റിൽ വരുന്നത്. ഇഡ്ഡലി, സാമ്പാർ തുടങ്ങിയവയാണ് വെജ് ഓപ്ഷൻ. ഓട്ടോമാറ്റിക് വാതിലുകൾ കാരണവും സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തുന്നതിന്റെ സമയം കുറവായതിനാലും കൂടുതൽ പേരും ട്രെയിനിൽനിന്നു തന്നെയുള്ള ഭക്ഷണത്തെയാണ് ആശ്രയിക്കുന്നത്.

ട്രെയിൻ സീറ്റുകളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രഭാതഭക്ഷണത്തിന്റെ എണ്ണം കുറവാണെന്ന് വിവിധ പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രതിനിധികളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിന്റെ രുചിക്ക് യോജിച്ചതല്ല വന്ദേഭാരത് ഭക്ഷണമെന്നും ചിലർ പറയുന്നു. വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ പ്രഭാത ഭക്ഷണത്തിന് സസ്യേതര ഭക്ഷണം നൽകുന്നില്ലെന്നും ചില യാത്രക്കാർ പരാതി ഉന്നയിക്കുന്നുണ്ട്. ഐആർസിടിസി ആപ്പിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർ ഭക്ഷണം തിരഞ്ഞെടുക്കുമ്പോൾ ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മാത്രമേ നോൺ-വെജ് ഓപ്ഷൻ ലഭിക്കൂവെന്ന അറിയിപ്പ് ദൃശ്യമാകുകയാണെന്നും നോൺ വെജ് ഭക്ഷണം ലഭിക്കുന്നില്ലെന്നുമാണ് പരാതി. എന്നാലിത് ഐആർസിടിസി ആപ്പിലെ സാങ്കേതിക തകരാറാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

യാത്രക്കാർക്ക് ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലും അതൃപ്തിയുണ്ട്. അടുത്തിടെ ഒരു റെയിൽവേ കോൺട്രാക്ടറുടെ സെൻട്രൽ കിച്ചണിൽ വൃത്തിഹീനമായ രീതിയിൽ ഭക്ഷണം തയ്യാറാക്കുന്നത് കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാർക്കിടയിൽ വന്ദേഭാരത് ഭക്ഷണത്തിന്റെ കാര്യത്തിൽ ആശങ്ക ഉയർന്നിരുന്നു. വന്ദേഭാരത്, രാജധാനി പോലുള്ള പ്രീമിയം ട്രെയിനുകളിൽ പോലും ഭക്ഷണത്തിൻറെ നിലവാരം, ശുചിത്വം, സമയക്രമം എന്നിവയിൽ വലിയ പിഴവുകൾ ഉണ്ടെന്നും പരാതി ഉയരുന്നു. ഇങ്ങനെ വന്ദേ ഭാരതിലെ ഭക്ഷണ ഗുണനിലവാരം ഇപ്പോഴും റെയിൽവേയ്ക്ക് വെല്ലുവിളിയാണ്. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ആരംഭിക്കാൻ റെയിൽവേ ഒരുങ്ങുമ്പോൾ ഭക്ഷണത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.

Kerala leads in the purchase of non-vegetarian breakfast on Vande Bharat trains. As per May 31st data, the Thiruvananthapuram-Kasaragod and Mangaluru-Thiruvananthapuram routes saw the highest sales of non-veg breakfast.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version