ബോളിവുഡിലെ മിന്നുംതാരമാണ് ദീപിക പദുക്കോൺ. കന്നഡ സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരത്തിന്റെ ആദ്യ ബോളിവുഡ് ചിത്രം ഓം ശാന്തി ഓം ആയിരുന്നു. പിന്നീടിങ്ങോട്ട് നിരവധി കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷകരുടെ പ്രിയങ്കരിയായി. ഇതിനൊപ്പം ദീപികയുടെ ആസ്തിയും ഉയർന്നു.

ന്യൂസ് 18 റിപ്പോർട്ട് പ്രകാരം 500 കോടി രൂപയാണ് ബോളിവുഡ് മിന്നും താരത്തിന്റെ ആസ്തി. ഒരു ചിത്രത്തിന് 15 മുതൽ 30 കോടി രൂപ വരെയാണ് താരത്തിന്റെ പ്രതിഫലം. സിനിമകൾക്കു പുറമേ ബ്രാൻഡിങ്ങിലൂടെയും താരം വൻ വരുമാനമുണ്ടാക്കുന്നു. ഇതിനുപുറമേ താരം സംരംഭക രംഗത്തും സജീവമാണ്. 2022ൽ താരം സ്വന്തം ബ്യൂട്ടി ബ്രാൻഡ് ആരംഭിച്ചു.

മുംബൈയിൽ 2013ൽ വാങ്ങിയ 16 കോടി രൂപയുടെ ആഢംബര വീടാണ് ദീപികയുടെ ആദ്യ വീട്. പിന്നീട് ബാന്ദ്രയിൽ ഭർത്താവ് രൺവീർ സിങ്ങും ദീപികയും ചേർന്ന് 116 കോടിയുടെ ആഢംബര വീട് സ്വന്തമാക്കി. ബെൻശ്, റേഞ്ച് റോവർ, ബിഎംഡബ്ല്യു അടക്കമുള്ള നിരവധി ആഢംബര വാഹനങ്ങളും താരത്തിനുണ്ട്.  

Explore Deepika Padukone’s estimated ₹500 crore net worth, her film earnings, brand endorsements, luxury real estate, and high-end car collection, cementing her status as one of India’s top actresses.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version