നടൻ, ചലച്ചിത്ര നിർമ്മാതാവ് എന്നീ റോളുകളിൽ ഇന്ത്യൻ സിനിമയിലും, രാഷ്ട്രീയ നേതാവായും ഏറ്റവും സ്വാധീനമുള്ള തമിഴ് വ്യക്തിത്വങ്ങളിൽ ഒരാളാണ് കമല്‍ഹാസൻ . ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന അഭിനേതാക്കളുടെ പട്ടികയിൽ ഉള്ള ഉലകനായകൻ്റെ സാമ്പത്തിക സാമ്രാജ്യം വലുതാണ് .
രാജ്യസഭാ അംഗമായി മത്സരത്തിന് നോമിനേഷൻ നൽകിയ കമല്‍ഹാസൻ തന്റെ 305.55 കോടി രൂപയുടെ ആസ്തി പ്രഖ്യാപിച്ചു. ഇതില്‍ 245.86 കോടി രൂപ മൂല്യമുള്ള ജംഗമ ആസ്തിയും 59.69 കോടി രൂപ സ്ഥാവര ആസ്തിയും ഉള്‍പ്പെടുന്നു.കഴിഞ്ഞ നാല് വർഷമായി അദ്ദേഹത്തിന്റെ മൊത്തത്തിലുള്ള ബാധ്യത 49 കോടി രൂപയായി തുടരുന്നു. അദ്ദേഹത്തിൻ്റെ വരുമാന സ്രോതസ്സുകളിൽ അഭിനയ ഫീസ്, പ്രൊഡക്ഷൻ ഹൗസ്, ബ്രാൻഡ് അംഗീകാരങ്ങൾ, ഫാഷൻ ബ്രാൻഡ്, ടിവി ഷോകൾ, എൻഎഫ്ടികൾ എന്നിവ ഉൾപ്പെടുന്നു
കാലാവധിയാവസാനിക്കുന്ന 6 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പിലാണ് ഡിഎംകെയുടെ സഖ്യ കക്ഷിയായ മക്കള്‍ നീതി മയ്യം പാർട്ടിക്കുവേണ്ടി കമല്‍ഹാസൻ മത്സരിക്കുന്നത്.
അല്‍വാർപേട്ടില്‍ രണ്ട്, ഉത്താണ്ടിയില്‍ ഒന്ന്, ഷോലിംഗനല്ലൂരില്‍ ഒന്ന് എന്നിങ്ങിനെ നാല് വാണിജ്യ കെട്ടിടങ്ങള്‍ അദ്ദേഹത്തിനുണ്ട്. ഇവയ്‌ക്ക് ഏകദേശം 111.1 കോടി രൂപ വിപണി മൂല്യമുണ്ട്. ദിണ്ടിഗലിലെ വില്‍പട്ടി ഗ്രാമത്തില്‍ 22.24 കോടി രൂപ വിലമതിക്കുന്ന കൃഷിഭൂമിയും അദ്ദേഹത്തിനുണ്ട്.മഹീന്ദ്ര ബൊലേറോ, മെഴ്‌സിഡസ് ബെൻസ്, ബിഎംഡബ്ല്യു, ലെക്‌സസ് എന്നീ നാല് കാറുകള്‍ അദ്ദേഹത്തിനുണ്ട്. ഇവയുടെ ആകെ മൂല്യം 8.43 കോടി രൂപയാണ്. തനിക്ക് 49.67 കോടി രൂപ വായ്പയുണ്ടെന്നും ആകെ ആസ്തി മൂല്യം 305.55 കോടി രൂപയാണെന്നും കമല്‍ വ്യക്തമാക്കി. അദ്ദേഹത്തിന് ചെന്നൈയിൽ ഒരു ആഡംബര വീടടക്കം 131 കോടി രൂപയുടെ ആസ്തിയുമുണ്ട്. അദ്ദേഹത്തിൻ്റെ ലണ്ടനിലെ വീടിന് 2.5 ബില്യൺ മൂല്യമുണ്ട്.
തൊഴിലിന്റെ സ്ഥാനത്ത് ‘കലാകാരൻ’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്, വിദ്യാഭ്യാസം പുരസവാക്കം സർ എം.സി. മുത്തയ്യ ചെട്ടിയാർ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളില്‍ നിന്ന് എട്ടാം ക്ലാസ് ആണെന്നും രാജ്യസഭാ തെരഞ്ഞെടുപ്പിനായി സമർപ്പിച്ച നാമനിർദ്ദേശ പത്രികയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
100 കോടിയിലധികം രൂപയാണ് താരം അഭിനയിക്കാനായി ഈടാക്കുന്നതെന്നാണ് റിപ്പോർട്ട്. 1981ൽ സ്ഥാപിതമായ കമൽഹാസൻ്റെ പ്രൊഡക്ഷൻ ഹൗസിൽ നിന്നുള്ള ഓഹരികളും അദ്ദേഹത്തിൻ്റെ സാമ്പത്തിക സ്രോതസ്സുകളിൽ ഒന്നാണ്. ബ്രാൻഡ് അംഗീകാരങ്ങൾകൊണ്ടും വരുമാനം ലഭിക്കുന്നു. കൈകൊണ്ട് നെയ്ത നെയ്ത്തുകൾ പ്രദർശിപ്പിക്കുന്ന ഒരു ഫാഷൻ ലേബലും കമൽഹാസന് സ്വന്തമാണ്. തമിഴിലെ ജനപ്രിയ ഷോയായ ബിഗ് ബോസ് ഷോയുടെ ഏഴാം സീസണിനായി അവതാരകൻ എന്ന നിലക്ക് 130 കോടി രൂപയാണ് അദ്ദേഹം വാങ്ങിയത് . നിരവധി NFT ഡിജിറ്റൽ ആസ്തികളിൽ താരം നിക്ഷേപം നടത്തിയിട്ടുണ്ട് .