ആഗോള ടെക് കമ്പനി ഗൂഗിളിന്റെ തലവൻ എന്ന നിലയിൽ തിരക്കേറിയ ഷെഡ്യൂളാണ് സിഇഒ സുന്ദർ പിച്ചൈയുടേത്. ഈ തിരക്കിനിടയിലും മതിയായ വിശ്രമവും ഉറക്കവും ലഭിക്കേണ്ടതിന്റെ പ്രാധാന്യം പങ്കുവെയ്ക്കുകയാണ് സുന്ദർ പിച്ചൈ. അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് അദ്ദേഹം തന്റെ സ്ലീപ്പ് ഗോളിനെ കുറിച്ച് പറഞ്ഞത്. ഉറക്കം ഏറ്റവും പ്രധാനമാണെന്നും ദിവസവും ആറ് മണിക്കൂർ ഉറക്കം ലഭിക്കുന്നുവെന്ന് ഉറപ്പു വരുത്താറുള്ളതായും അദ്ദേഹം പറഞ്ഞു.

ദൈനംദിന ഉത്തരവാദിത്തങ്ങൾക്കിടയിൽ വിശ്രമ സമയം കണ്ടെത്താനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തന്റെ ഉറക്കം ശരാശരിയാണെന്നും എന്നാൽ അത്രയെങ്കിലും ഉറങ്ങേണ്ടത് അത്യാവശ്യമാണെന്നും സുന്ദർ പിച്ചൈ പറഞ്ഞു. പലപ്പോഴും രാത്രി ഉറക്കമിളച്ച് ജോലി ചെയ്യേണ്ടതായി വരും. പരമാവധി ജോലി തീർത്ത് ആറ് മണിക്കൂർ ഉറക്കം ലഭിക്കുന്നുവെന്ന് ഉറപ്പാക്കും. ജോലിസമയം ഈ സ്ലീപ്പ് ഗോളിന് അനുസരിച്ച് ക്രമീകരിച്ചിട്ടുമുണ്ട്-അദ്ദേഹം പറഞ്ഞു.

Discover how Google CEO Sundar Pichai manages to fit six hours of sleep into his demanding schedule, emphasizing the importance of rest even in high-pressure roles.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version