വമ്പൻ ബജറ്റിൽ നിർമിക്കുന്ന സിനിമകളെ കുറിച്ച് എപ്പോഴും ചർച്ചകൾ നടക്കാറുണ്ട്. ആ ചർച്ചകളിലേക്ക് പുതിയൊരു ചർച്ചാ വിഷയം കൂടി എത്തുകയാണ്. ഒരു ബില്യൺ ഡോളർ മുടക്കുമുതലുള്ള, ലോകത്തിലെ ഏറ്റവും ചിലവേറിയ സിനിമയെ കുറിച്ചറിയാം.
മാർവൽ സിനിമാറ്റിക് യൂനിവേഴ്സിന്റെ (MCU) നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന പുതിയ ചിത്രമാണ് വമ്പൻ മുടക്കുമുതലിന്റെ പേരിൽ വാർത്തകളിൽ നിറയുന്നത്. റിപ്പോർട്ടുകൾ പ്രകാരം അവഞ്ചേർസ് ഡൂംസ്ഡേ (Avengers: Doomsday) എന്ന ചിത്രത്തിന്റെ മൊത്തം ചിലവ് 1 ബില്യൺ ഡോളറാണ്. 2015ൽ 447 മില്യൺ ഡോളറിൽ നിർമിച്ച സ്റ്റാർ വാർസ് ദി ഫോഴ്സ് എവേക്കൺസിന്റെ റെക്കോർഡ് ആണ് ചിത്രം പഴങ്കഥയാക്കാൻ ഒരുങ്ങുന്നത്.

പ്രീ പ്രൊഡക്ഷനു വേണ്ടി മാത്രം ചിത്രത്തിനായി ചിലവിട്ടത് എട്ട് മില്യൺ ഡോളറാണ് നിർമാണച്ചിലവ് ആകട്ടെ 600 മില്യൺ ഡോളറോളം വരും. ചിത്രത്തിൽ അഭിനേതാക്കൾക്കുള്ള പ്രതിഫലം മാത്രം 250 മില്യൺ ഡോളറാണ്. ഫിലിം പ്രൊഡക്ഷൻ ചിലവുകളും സാലറിയും പബ്ലിസിറ്റിയും മാർക്കറ്റിങും എല്ലാം ചേരുന്നതോടെ ചിത്രത്തിന്റെ ചില ഒരു ബില്യൺ ഡോളറാകും എന്നാണ് കണക്കുകൂട്ടൽ. 2026 അവസാനമാകും ചിത്രം തിയേറ്ററുകളിൽ എത്തുക. കൂറ്റൻ നിർമാണച്ചിലവു കൊണ്ടുതന്നെ ചിത്രം ബോക്സോഫീസിൽ അടക്കം റെക്കോർഡ് ഇട്ടിട്ടില്ലെങ്കിൽ ഭീമമായ നഷ്ടമാണ് നിർമാതാക്കളെ കാത്തിരിക്കുന്നത്.
Discover how Avengers: Doomsday is set to become the most expensive film ever made, with production costs estimated between $500M-$600M and a star-studded cast. Learn about its massive budget and potential financial challenges.